വൈത്തിരി ഉപജില്ലാ കായികോത്സവം ആരംഭിച്ചു

കല്‍പ്പറ്റ: എം.കെ. ജിനചന്ദ്രന്‍ വയനാട് ജില്ലാ സ്‌റ്റേഡിയത്തില്‍ ആരംഭിച്ച വൈത്തിരി ഉപജില്ലാ കായികോത്സവം നിറഞ്ഞ ആവേശത്തിലാണ്. ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നടക്കുന്ന ഈ കായികോത്സവം എസ്.ഡി.എം.എല്‍.പി സ്‌കൂള്‍, കല്‍പ്പറ്റയുടെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. എസ്.ഡി.എം.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപിക പുഷ്പ ടി.എന്‍ പതാക ഉയര്‍ത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. കായികമേള ടി.ജെ ഐസക് (ചെയര്‍മാന്‍ മുന്‍സിപ്പാലിറ്റി,കല്‍പ്പറ്റ) ഉല്‍ഘാടനം ചെയ്തു.ചടങ്ങില്‍ സരോജിനി ഓടമ്പത്ത് (വൈസ് ചെയര്‍പേഴ്‌സന്‍, മുന്‍സിപ്പാലിറ്റി കല്‍പ്പറ്റ) അധ്യക്ഷത വഹിച്ചു.
അഡ്വ. എ.പി. മുസ്തഫ (ചെയര്‍മാന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി), ആയിഷ പള്ളിയാലില്‍ (വാര്‍ഡ് കൗണ്‍സിലര്‍), എമ്മാനുവല്‍. ഒ.സി. (എച്ച് എം ഫോറം സെക്രട്ടറി, വൈത്തിരി), വില്‍സണ്‍ സാര്‍ (പ്രൊജക്റ്റ് കോഡിനേറ്റര്‍ എസ്.എസ്.കെ ), ഉമേഷ് (ബി.പി.ഒ വൈത്തിരി ബി.ആര്‍.സി),ബിജു എ കെ (പി.ടി.എ പ്രസിഡണ്ട്), അലി.കെ (എച്ച്.എം എച്ച്.ഐ.എംയു.പി.എസ്.കല്‍പ്പറ്റ) ഷാനവാസ്, അനുബ് കുമാര്‍, ജാഫര്‍മാഷ്, സാലിഹ് സാര്‍,ശാന്തി വിജയന്‍ തുടങ്ങി നിരവധി അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിന് ജൈഷല്‍ എ.കെ (റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍)നന്ദി പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഈ കായികമാമാങ്കം കുട്ടികളില്‍ മത്സരചൈതന്യവും കായികമനോഭാവവും വളര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍