സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും

ബത്തേരി: വയനാട് ജില്ലയെ തിമിരമുക്ത ജില്ലയാക്കുക എന്ന ഉദ്ദേശത്തോടുകൂടി ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ് കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയുമായി സഹകരിച്ച് 41-ാമത് സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് 11.10.2025 ശനിയാഴ്ച ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. ഈ മാസത്തെ ക്യാമ്പില്‍ അരവിന്ദ് ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പില്‍ വച്ച് തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് കോയമ്പത്തൂര്‍ പോകാനുള്ള യാത്ര ചെലവും , താമസവും ഭക്ഷണവും, ഓപ്പറേഷനുള്ള ചെലവും തികച്ചും സൗജന്യമായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9037053393, 7558928628, എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍