സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് സര്‍പ്പ ബോധവത്കരണം നടത്തി

കല്ലുവയല്‍: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് സര്‍പ്പ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം, കല്‍പ്പറ്റ സാമൂഹ്യ വനവത്കരണ റെയിഞ്ച്, സുല്‍ത്താന്‍ ബത്തേരി സാമൂഹ്യ വനവത്കരണ സെക്ഷനുകള്‍ സംയുക്തമായി കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍ ഉദ്ഘാടനം ചെയ്തു.
വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഡോ. ഒ വിഷ്ണു സര്‍പ്പ ബോധവത്ക്കരണ ക്ലാസ് നയിച്ചു.
സുല്‍ത്താന്‍ ബത്തേരി സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.പി രാജു, പുല്‍പ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ മിഥുന്‍ ദേവദാസ്, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പി.ആര്‍ സുരേഷ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍മാരായ പി.ബി വൈശാഖ്, എ.ഡി ബിന്ദു, സ്‌കൂള്‍ മാനേജര്‍ കെ.ആര്‍ ജയറാം, എസ്.പി.സി അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വനംവകുപ്പ് ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍