OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്ലാന്റ് ജിനോം സേവിയര്‍ റിവാര്‍ഡ് സുനില്‍ കുമാര്‍ ഏറ്റുവാങ്ങി

  • S.Batheri
03 Oct 2025

ചീരാല്‍: കര്‍ഷകര്‍ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിവാര്‍ഡായ പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ് വയനാട് ചീരാല്‍ സ്വദേശി സുനില്‍ കുമാര്‍ ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നുമാണ് അദ്ദേഹം ഒന്നര ലക്ഷം രൂപയും, പ്രശസ്തിപത്രവും അടങ്ങുന്ന റിവാര്‍ഡ് സ്വീകരിച്ചത്. കേന്ദ്രകൃഷിമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ്‌റൈറ്റ്‌സ് അഥോറിറ്റിയാണ് റിവാര്‍ഡ് നല്‍കുന്നത്. പരമ്പരാഗത കര്‍ഷകനായ സുനില്‍ കുമാര്‍ ഇത്തവണ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള 2 ഇനങ്ങളായ ലൈസയും ദേവ മല്ലിഗയുമാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ഛത്തീസ്ഗഡിന്റെ ഇനമാണ് 'ലൈസ'. കേരളത്തില്‍ ആദ്യമായിട്ടാണ് ഈ ഇനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. ഇത് കൂടാതെ സുനില്‍ 200 ല്‍ അധികം നാടന്‍ നെല്‍ വിത്തിനങ്ങള്‍ സംരക്ഷിക്കുകയും മറ്റ് കര്‍ഷകര്‍ക്ക് കൈമാറ്റവും ചെയ്തു വരുന്നുണ്ട്. വിവിധ ഇനം കാച്ചില്‍, മഞ്ഞള്‍, ഇഞ്ചി, നാടന്‍ പച്ചക്കറികള്‍, പച്ചക്ക് തിന്നുന്ന കപ്പ ചേമ്പും പച്ചവെള്ളത്തില്‍ 30 മിനിറ്റ് നേരമിട്ടാല്‍ ചോറാകുന്ന മാജിക് റൈസും സുനിലിന്റെ കാര്‍ഷിക പരീക്ഷണങ്ങളിലുണ്ട്. ആടഇ,ങടഇ മറ്റ് കര്‍ഷകരുടെയും കൃഷി പഠനശാലയും കൂടിയാണ് സുനിലിന്റെ കൃഷിയിടം. ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് 202021 ലെ പ്ലാന്റ് ജിനോം സേവിയര്‍ റിവാര്‍ഡ് സുനിലിനെ തേടിയെത്തിയത്. ഭാര്യ നിഷയും, മക്കളായ അമല്‍ജിത്ത്, അമയ, ആത്മിക എന്നിവരും പൂര്‍ണ പിന്തുണയുമായി സുനിലിനോടൊപ്പം ഉണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
  • 'വിദ്യാവാഹിനി' പദ്ധതി: വാടക കുടിശ്ശിക ലഭിച്ചില്ല;തൊഴിലാളികള്‍ പ്രതിസന്ധിയില്‍
  • പോക്‌സോ കേസ് ; ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ യുവാവിന് 27 വര്‍ഷം തടവും പിഴയും; ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show