OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്

  • Kalpetta
14 Apr 2026

കല്‍പ്പറ്റ: പുഴകളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും കുട്ടികളടക്കം ആളുകള്‍ അപകടത്തില്‍പ്പെടുകയും മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്. വയനാട് ജില്ലാ പോലീസിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പുറത്തുവിട്ട ബോധവല്‍ക്കരണ വീഡിയോയിലൂടെയാണ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. അവധിക്കാലം ആഘോഷിക്കാന്‍ ജലാശയങ്ങളില്‍ എത്തുന്ന കുട്ടികളും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിക്കുന്നു. പുറമേ ശാന്തമായി തോന്നുന്ന പുഴകളും ജലാശയങ്ങളും എല്ലായ്‌പ്പോഴും സുരക്ഷിതമാകണമെന്നില്ലെന്നും, ആശ്രദ്ധയുടെയും അമിത ആത്മവിശ്വാസത്തിന്റെയും ഒരു നിമിഷം മതി വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാന്‍ എന്നും വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ ജലാശയങ്ങളില്‍ വിടരുത്. നീന്തല്‍ അറിയാതെയും ജീവരക്ഷാ ഉപകരണങ്ങളില്ലാതെയും വെള്ളത്തില്‍ ഇറങ്ങുന്നത് അപകടകരമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. സുഹൃത്തുകള്‍ അപകടത്തില്‍പ്പെട്ടാല്‍ വെള്ളത്തിലേക്ക് ചാടാതെ രക്ഷാപ്രവര്‍ത്തകരെ ഉടന്‍ വിവരം അറിയിക്കണമെന്നും നിര്‍ദേശിക്കുന്നു. സെല്‍ഫിയോ വീഡിയോയോ എടുക്കുന്നതിനായി അപകടകരമായ സ്ഥലങ്ങളിലേക്ക് പോകരുതെന്നും, 'റീലുകളേക്കാള്‍ വിലപ്പെട്ടത് ജീവന്‍ തന്നെയാണ്' എന്ന സന്ദേശവും പോലീസ് മുന്നോട്ട് വെക്കുന്നു. ലഹരി ഉപയോഗിച്ച് വെള്ളത്തിലിറങ്ങരുത്. അധികൃതരുടെ മുന്നറിയിപ്പുകളും ബോര്‍ഡുകളും കര്‍ശനമായി പാലിക്കണം. പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും, ചുഴികളും അപകടകരമായ പാറക്കെട്ടുകളും ഒളിഞ്ഞിരിക്കാമെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. അവധിക്കാലം ആഘോഷിക്കുമ്പോഴും സുരക്ഷ മുന്‍ഗണന നല്‍കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. ഇന്‍സ്റ്റഗ്രാം ലിങ്ക്: https://www.instagram.com/reel/DXEyl7fyFvO/?igsh=YXRlc2I3cDl3ODg= ഫേസ്ബുക്ക് ലിങ്ക്: https://www.facebook.com/share/v/18gp7giUAB/

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show