OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.

  • Mananthavadi
15 Apr 2026

വെണ്‍മണി: മാനന്തവാടി എക്‌സൈസ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത് സി.കെയും സംഘവും ചേര്‍ന്ന് വെണ്‍മണി കാമ്പട്ടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി. തേക്കുംകാട്ടില്‍ ടി.ജെ ജോഷിയുടെ വീടിന് സമീപം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അരലിറ്ററുകളുടെ 103 കുപ്പി പുതുച്ചേരി മദ്യമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജോഷി ടി.ജെ എന്നയാള്‍ക്കെതിരെ ഒരു അബ്കാരി കേസ്സ് എടുത്തു. വാളാട് സ്വദേശിയായ പഴയ വീട്ടില്‍ പ്രദീഷ് എന്ന സ്ഥിരം മദ്യവില്‍പ്പനക്കാരന് വേണ്ടിയാണ് മദ്യം സൂക്ഷിച്ചിരുന്നത് എന്നാണ് പ്രാഥമിക വിവരമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.പ്രതികള്‍ക്ക് വേണ്ടി കൂടുതല്‍ അന്വേഷണം തുടര്‍ന്നു വരുന്നതായും എക്‌സൈസ് പറഞ്ഞു. വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വീണ എം കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രണവ്, രാജേഷ് കെ, തോമസ്, പിന്റോ ജോണ്‍, എക്‌സൈസ് ഡ്രൈഡവര്‍ അമീര്‍ എന്നിവരും പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show