OPEN NEWSER

Tuesday 26. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്

  • Mananthavadi
14 Apr 2026

മാനന്തവാടി: വിഷുവിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ വയനാടിന്റെ വിപണികളില്‍ തിരക്കേറുന്നു. ഉണ്ണിക്കണ്ണന്റെ വിഗ്രഹങ്ങള്‍, ഓടക്കുഴല്‍, വാല്‍ക്കണ്ണാടി, കൊന്നപ്പൂക്കള്‍ തുടങ്ങി വിഷുക്കണിയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളാല്‍ സജീവമാണ് മാനന്തവാടിയിലെ വ്യാപാര കേന്ദ്രങ്ങള്‍.
തമിഴ്‌നാട്ടില്‍ നിന്നാണ് പ്രധാനമായും കണിക്കോപ്പുകള്‍ വിപണിയിലേക്ക് എത്തുന്നത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് കൃഷ്ണവിഗ്രഹങ്ങള്‍ എത്തുന്നതെന്ന് മാനന്തവാടി ഐശ്വര്യ പൂജ സ്‌റ്റോറിലെ അല്‍ബാസ് പറഞ്ഞു. രൂപഭംഗിയും വലിപ്പവുമനുസരിച്ച് 250 രൂപ മുതല്‍ 350 രൂപ വരെയാണ് കൃഷ്ണവിഗ്രഹങ്ങളുടെ വില.വിഷു എത്തുന്നതിന് മുന്‍പേ പലയിടങ്ങളിലും കണിക്കൊന്നകള്‍ പൂത്തു കൊഴിഞ്ഞതിനാല്‍ ഇത്തവണ പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നാല് ഇതളുകളുള്ള പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്ക് നൂറു രൂപയാണ് വില ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ വിപണിയില്‍ തിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
  • സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
  • സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show