വാഹനാപകടം: 2 പേര്‍ക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ക്ഷേത്രം റോഡ് കവലയ്ക്ക് സമീപം ഒട്ടോറിക്ഷയില്‍ ബൈക്കിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ െ്രെഡവര്‍ ഒണ്ടയങ്ങാടി താഴെ 54 ലെ സെബാസ്റ്റ്യന്‍ (58), ഇല്ലത്തുവയല്‍ മേലേടത്ത് അഭിജിത്ത് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് വൈകീട്ടായിരുന്നു അപകടം. മാനന്തവാടി ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോ മേലേക്കാവ് റോഡിലേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടെ കൊയിലേരി ഭാഗത്ത് നിന്നും വന്ന ബൈക്ക് ഓട്ടോയുടെ പിന്‍ഭാഗത്തിടിച്ചാണ് അപകടമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
71rd56
at0bo2
oomtj4
2qv0zy