80,000 കടന്നു; റോക്കറ്റ് കുതിപ്പില്‍ സ്വര്‍ണ്ണവില, കണ്ണുതള്ളി ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്. ചരിത്രത്തിലാദ്യമായി വില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വര്‍ദ്ധിച്ചു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 80,880 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവന്‍ ആഭരണത്തിന് 90,000 രൂപയ്ക്ക് അടുത്ത് നല്‍കണം. നിലവില്‍, ഒരു ഗ്രാം സ്വര്‍ണത്തിന് 12,000 രൂപ നല്‍കേണ്ടിവരും.
കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് വില 18 ദിവസത്തിനുള്ളില്‍ വില 10110 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10110 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 8300 ആണ്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 6465 ആണ്. വെള്ളിയുടെ വിലയും റെക്കോര്‍ഡിലാണ്. ഒരു ഗ്രാം 916 ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്
സെപ്തംബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍
സെപ്തംബര്‍ 1 പവന് 680 രൂപ ഉയര്‍ന്നു. വിപണി വില 77,640
സെപ്തംബര്‍ 2 പവന് 160 രൂപ ഉയര്‍ന്നു. വിപണി വില 77,800
സെപ്തംബര്‍ 3 പവന് 640 രൂപ ഉയര്‍ന്നു. വിപണി വില 78,440
സെപ്തംബര്‍ 4 പവന് 80 രൂപ കുറഞ്ഞു. വിപണി വില 78,360
സെപ്തംബര്‍ 5 പവന് 560 രൂപ ഉയര്‍ന്നു. വിപണി വില 78,920
സെപ്തംബര്‍ 6 പവന് 640 രൂപ ഉയര്‍ന്നു. വിപണി വില 79,560
സെപ്തംബര്‍ 7 സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 79,560
സെപ്തംബര്‍ 8 പവന് 80 രൂപ കുറഞ്ഞു. വിപണി വില 79,480
സെപ്തംബര്‍ 8 (ഉച്ച) പവന് 400 രൂപ ഉയര്‍ന്നു. വിപണി വില 79,880
സെപ്തംബര്‍ 9 പവന് 1000 രൂപ ഉയര്‍ന്നു. വിപണി വില 80,880


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍