സംസ്ഥാന എക്സൈസ് കലാകായിക മേള ഒക്ടോബര്‍ 17,18,19 തീയ്യതികളില്‍; സംഘാടക സമിതി രൂപീകരിച്ചു

കല്‍പ്പറ്റ: 21-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേള ഒക്ടോബര്‍ 17, 18, 19 തീയ്യതികളില്‍ വയനാട് ജില്ലയില്‍ നടക്കും. കലാമത്സരങ്ങള്‍ മുണ്ടേരി ജി.വി.എച്ച്.എസ്.എസിലും കായിക ഇനങ്ങള്‍ മരവയലിലെ എം.കെ ജിനചന്ദ്രന് മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തിലുമായിരിക്കും നടക്കുക. ഇതാദ്യമായാണ് സംസ്ഥാന കലാകായിക മേള വയനാട് ജില്ലയില്‍ നടക്കുന്നത്. തിങ്കളാഴ്ച കല്‍പ്പറ്റ ജില്ലാ ആസുത്രണ ഭവന് എപിജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടക സമിതിക്ക് രൂപം നല്കി. ടി സിദ്ദീഖ് എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു എന്നിവരെ മുഖ്യരക്ഷാധികാരികളാക്കി രൂപീകരിച്ച സംഘാടക സമിതിയില്‍ പ്രിയങ്ക ഗാന്ധി എം.പി, ടി സിദ്ദീഖ് എംഎല്‍എ, ഐ.സി ബാലകൃഷ്ണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എക്സൈസ് കമ്മീഷണര്‍ എം.ആര് അജിത് കുമാര്‍, ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ എസ് ദേവമനോഹര്‍, എക്സൈസ് സ്റ്റേറ്റ് വിജലന്‍സ് ഓഫീസര്‍ പി വിക്രമന്, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.ജെ ഐസക്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് എന്നിവരാണ് രക്ഷാധികാരികള്‍.
വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ.ജെ ഷാജിയാണ് സംഘാടക സമിതി ചെയര്മാന്. എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ആര് മോഹന്‍ കുമാര്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ടി സജു കുമാര്‍, വയനാട് വിമുക്തി മാനേജര്‍ സജിത് ചന്ദ്രന്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വൈ പ്രസാദ് എന്നിവരെ വൈസ് ചെയര്മാന്മാരായി തെരഞ്ഞെടുത്തു. എക്സൈസ് സ്റ്റാഫ് അസോസിയേഷന് സെക്രട്ടറി കെ സന്തോഷ് കുമാറാണ് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍. ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് ടി ഷര്ഫുദ്ദിന്, ജില്ലാ സെക്രട്ടറി സുനില്‍ എം.കെസ എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ജിനോഷ് പി.ആര്, സെക്രട്ടറി നിക്കോളാസ് ജോസ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരാണ്.
സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ.ജെ ഷാജി, എക്സൈസ് സ്റ്റേറ്റ് സ്പോര്‍ട്സ് ഓഫീസര്‍ കെ.ആര് അജയ്, ഉത്തരമേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ എം സുഗുണന്, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫ്, കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ സതീശ് കുമാര്‍, എഎസ്!പി എന്‍ ആര് ജയരാജ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍