സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പ്രസവിച്ചു കിടന്ന തെരുവ് നായ വിദ്യാര്‍ത്ഥിയെ കടിച്ചു

പനമരം: പനമരത്ത് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പ്രസവിച്ചു കിടന്ന തെരുവ് നായ വിദ്യാര്‍ത്ഥിയെ കടിച്ചു.പനമരം ജിഎല്‍പിഎസ് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പ്രസവിച്ചു കിടന്ന തെരുവ് നായയാണ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ബിഷ്‌റുല്‍ ഹാഫിയെ കടിച്ചത്. ഓണ അവധി ആയതിനാല്‍ ആളനക്കമില്ലാത്തതിനാല്‍ സ്‌കൂളിലെ ഉപയോഗശൂന്യമായ വാഷ് ബേസിനടുത്ത് തെരുവ് നായ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നായക്കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. കൂടാതെ കുട്ടികളെ മുഴുവന്‍ ക്ലാസ് മുറികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.എന്നാല്‍ ഇതിനിടയില്‍ പുറത്തിറങ്ങിയ കുട്ടിയെ നായ കടിക്കുകയായിരുന്നു. മുട്ടിന് താഴെയാണ് കടിയേറ്റത്. ആദ്യം പനമരം പ്രാഥമിക ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് അനുബന്ധ ചികിത്സ നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍