യുവാവിനെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കക്കട്ടില്‍ കണ്ടംചോല കെ.സി. രഞ്ജിത്ത് (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവതിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ടാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് രാവിലെയാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രഞ്ജിത്ത് മരിച്ചു.
യുവതിയെ പിന്നീട് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കണ്ടംചോലയിലെ പരേതനായ കുമാരന്റേയും കല്യാണിയുടേയും മകനാണ് രഞ്ജിത്ത്. സഹോദരി: രജില.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍