സ്വന്തം ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കി കുരുക്കില്‍ അകപ്പെട്ടത് വയനാട്ടിലെ 500 ലധികം യുവാക്കളെന്ന് സൂചന

കല്‍പ്പറ്റ: പണത്തിന് വേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കി കുരുക്കില്‍ അകപ്പെട്ടത് വയനാട്ടിലെ 500 ലധികം യുവാക്കളെന്ന് സൂചന. 'മൂള്‍ അക്കൗണ്ട്' എന്ന പേരില്‍ ജില്ലയിലെ ചെറുപ്പക്കാരുടെ അക്കൗണ്ടുകള്‍ സൈബര്‍ മാഫിയ വിലകൊടുത്ത് വാങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഓപ്പണ്‍ ന്യൂസര്‍ പുറത്തുവിട്ടിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ വിലകൊടുത്ത് വാങ്ങാന്‍ ഇടനിലക്കാര്‍ വയനാട്ടില്‍ സജീവമാണെന്ന് കമ്പളക്കാട് സ്വദേശിയായ യുവാവ് ഓപ്പണ്‍ ന്യൂസറിനോട് പറഞ്ഞു. നേരത്തെ ഇത്തരക്കാര്‍ തന്നെ സമീപിച്ചതായും, സൈബര്‍ തട്ടിപ്പുകാരുടെ കെണിയില്‍ അകപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും യുവാവ് മുന്നറിയിപ്പ് നല്‍കുന്നു.സൈബര്‍ തട്ടിപ്പുകാര്‍ പണം അക്കൗണ്ടിലൂടെ കൈമാറിയ കേസില്‍ നാഗാലാന്‍ഡിലെ സൈബര്‍ പൊലീസിന്റെ കസ്റ്റഡിയിലായ കമ്പളക്കാട് സ്വദേശി ഇസ്മായിലിനെ കുറിച്ച് പൊലീസ് വിവരങ്ങള്‍ ഒന്നും നല്‍കുന്നില്ലെന്ന് പിതാവ് സൂപ്പി പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍