ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

ബത്തേരി: ബത്തേരി പഴേരി മുണ്ടക്കൊല്ലിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.പന്തല്ലൂര്‍ പാക്കണ സ്വദേശി മടക്കല്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് ഹാഷിം (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ ബത്തേരി പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയിലാണ് അപകടം. ബത്തേരിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് വിവരം. ബത്തേരി സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍