പ്രവാസി വയനാട് (യുഎ.ഇ) പുതിയ കമ്മറ്റി നിലവില്‍ വന്നു

യുഎഇ: യുഎഇ യിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ പ്രവാസി വയനാട് (യു.എ.ഇ) യുടെ പുതിയ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളെ അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് തെരഞ്ഞെടുത്തു.നിധീഷ് പി.എം (ചെയര്‍മാന്‍), മൊയ്തു മക്കിയാട് (ജനറല്‍ കണ്‍വീനര്‍),റാഷിദ് തേറ്റമല (ട്രഷറര്‍) എന്നിവരെയും മജീദ് മടക്കിമലയെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായും തിരഞ്ഞെടുത്തു. പ്രസാദ് ജോണ്‍, ഷാജഹാന്‍ കുന്നത്ത്, യൂസുഫ് ആറുവാള്‍, അബ്ദുല്‍ ഷുക്കൂര്‍ മേപ്പാടി,ബിജു സി.ലാസര്‍ എന്നിവരാണ് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാര്‍.സാജന്‍ പുല്‍പ്പള്ളി, ഹേമന്ദ് കല്‍പ്പറ്റ, സൈഫുദ്ദീന്‍ ബത്തേരി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
cp2lf4