OPEN NEWSER

Friday 26. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പൂഴിത്തോട് ബദല്‍പാത ഉടന്‍ യാഥാര്‍ഥ്യമാക്കണം: എസ്.ഡി.പി.ഐ

  • Kalpetta
03 Sep 2025

കല്‍പ്പറ്റ: വയനാടിന്റെ യാത്രാപ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ പൂഴിത്തോട് ബദല്‍ പാത നിര്‍മാണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി നാസര്‍. കല്‍പ്പറ്റയില്‍ ചേര്‍ന്ന എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷമെങ്കിലും എടുക്കാവുന്ന തുരങ്കപാത, നിലവിലെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. പൂഴിത്തോട് ബദല്‍ പാത സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി ടി സിദ്ദീഖ്, വൈസ് പ്രസിഡന്റുമാരായ കെ ജെ തോമസ്, എന്‍ ഹംസ. ഓര്‍ഗനൈസിങ് സെക്രട്ടറി കെ മഹറൂഫ്, സെക്രട്ടറിമാരായ എസ് മുനീര്‍, സല്‍മ അഷ്‌റഫ്, ബബിത ശ്രീനു, ട്രഷറര്‍ സുബൈര്‍ കല്‍പ്പറ്റ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ ഉസ്മാന്‍, ടി കെ അബ്ദുസ്സമദ്, സി എച്ച് ഉസ്മാന്‍, വി സുലൈമാന്‍, കരീം മുട്ടില്‍, മന്‍സൂര്‍ ബത്തേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show