വയനാടിന് അഭിമാന നിമിഷം; സര്‍ക്കാരിന്റെ കരുതലിന് നന്ദി! :കെ.റഫീഖ്.

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചതിന് സര്‍ക്കാരിന് നന്ദിയര്‍പ്പിക്കുന്നതായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്.ഈ വര്‍ഷം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി ക്ലാസ്സ് ആരംഭിക്കുമെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ആരോഗ്യമേഖലയില്‍ വയനാടിന്റെ ഏറെക്കാലത്തെ സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നത്. ഇതിന് വേണ്ടി സകല പ്രതിസന്ധിധികളെയും തരണം ചെയ്ത് ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച ഇടതുപക്ഷ സര്‍ക്കാരിനും മന്ത്രി വീണാ ജോര്‍ജിനും മന്ത്രി ഓ ആര്‍ കേളുവിനും മുന്‍കൈയെടുത്ത അധികൃതര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍