വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓണം മെഗാ ഫെസ്റ്റിവല്‍ നാളെ ആരംഭിക്കും

കല്‍പ്പറ്റ: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സഹായത്തോടെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടവും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം മെഗാ ഫെസ്റ്റിവല്‍ നാളെ (സെപ്റ്റംബര്‍ 3) ആരംഭിക്കും. സെപ്റ്റംബര്‍ ഒന്‍പത് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരിപാടികള്‍ നടക്കുക.ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബ്ബുകള്‍, കുടുംബശ്രീ, വിവിധ ടൂറിസം സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികള്‍ ഒരുക്കുക.
മൂന്ന് താലൂക്ക് കേന്ദ്രങ്ങളില്‍ ഓണം മെഗാ സാംസ്‌കാരിക കലാകായിക പരിപാടികള്‍ എന്നിവ അരങ്ങേറും. കൂടാതെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തദ്ദേശീയരുടെ സഹകരണത്തോടെ വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക ആഘോഷങ്ങളും സംഘടിപ്പിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍