വയനാടിന് അഭിമാന നിമിഷം; മെഡിക്കല്‍ കോളേജിന് അംഗീകാരം; ആദ്യഘട്ടത്തില്‍ 50 സീറ്റുകള്‍ അനുവദിച്ചു

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചു. ഈ വര്‍ഷം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി ക്ലാസ്സ് ആരംഭിക്കും. സര്‍ക്കാര്‍ ആവശ്യപ്പെട്ട 50 സീറ്റുകളിലും ഈ വര്‍ഷം പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. നിലവിലെ മെഡിക്കല്‍ കോളേജിലെ ഭൗതിക സാഹചര്യങ്ങള്‍ ഉപയോഗിച്ചാണ് ക്ലാസുകള്‍ ആരംഭിക്കുക. വയനാടിന് പുറമേ കേരളത്തില്‍ കാസര്‍കോഡ് മെഡിക്കല്‍ കോളേജിനും 50 സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍