കാലാവസ്ഥ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ വകുപ്പുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം: വയനാട് ജില്ലാ കലക്ടര്‍

കല്‍പ്പറ്റ: കാലാവസ്ഥ വ്യതിയാനവും മനുഷ്യ ആരോഗ്യവും ദേശീയ പരിപാടിയുടെ ജില്ലാ ടാസ്‌ക് ഫോഴ്‌സ്, ജില്ലാ ക്ഷയരോഗ നിവാരണ ബോര്‍ഡ്, എച്ച് ഐ വി എയ്ഡ്‌സ് ഇന്റര്‍ സെക്ടറല്‍ യോഗങ്ങള്‍ ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അദ്ധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
കാലാവസ്ഥ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, പുതുതായി ആവിര്‍ഭവിക്കുന്നതും പുനരാവിര്‍ഭവിക്കുന്നതുമായ രോഗങ്ങള്‍, അന്തരീക്ഷ മലിനീകരണം, കാര്‍ബണ്‍ ന്യൂട്രല്‍ സ്ഥാപനങ്ങളിലേക്കുള്ള പരിവര്‍ത്തനം എന്നീ വിഷയങ്ങളില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
2030 ഓടെ ജില്ലയില്‍ ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ടുകൊണ്ടുള്ള കര്‍മ്മപദ്ധതി ക്ഷയരോഗ നിവാരണ ബോര്‍ഡ് യോഗത്തില്‍ അവലോകനം ചെയ്തു. ടിബി മുക്ത് ഭാരത് അഭിയാന്‍ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാവരെയും ക്ഷയരോഗ സ്‌ക്രീനിങ്ങിന് വിധേയരാക്കുകയും എല്ലാ ഗ്രാമപഞ്ചായത്തുകളും ക്ഷയരോഗമുക്ത പഞ്ചായത്തുകളാക്കി മാറ്റുകയും ചെയ്യും.
ജില്ലയിലെ മൂന്ന് ടിബി ചാമ്പ്യന്മാരെ യോഗത്തില്‍ ആദരിച്ചു. എച്ച് ഐവി ബാധിതരിലെ ക്ഷയരോഗ സാധ്യതയെ കുറിച്ചുള്ള ഹ്രസ്വ സിനിമയുടെ പ്രകാശനം കലക്ടര്‍ നിര്‍വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി മോഹന്‍ദാസ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ്, ജില്ലാ ടിബി ഓഫീസര്‍ ഡോ. പ്രിയ സേനന്‍, നാഷണല്‍ പ്രോഗ്രാം ഒണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് ആന്റ് ഹ്യൂമന്‍ ഹെല്‍ത്ത് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ ആര്‍ ദീപ, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ പ്രിന്‍സ് ജോര്‍ജ് എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. വിവിധ വകുപ്പ് മേധാവികളും സംഘടനാ പ്രതിനിധികളും പ്രോഗ്രാം ഓഫീസര്‍മാരും പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍