OPEN NEWSER

Sunday 12. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വില്‍പ്പനയ്ക്കായി സൂക്ഷിച്ച 37 ലിറ്റര്‍ മദ്യം പിടികൂടി : ഒരാള്‍ അറസ്റ്റില്‍

  • S.Batheri
02 Sep 2025

ബത്തേരി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ സാബു സി.ഡി യും പാര്‍ട്ടിയും അമ്പലവയല്‍ ആയിരംകൊല്ലി ഭാഗത്ത്  നടത്തിയ പരിശോധനയില്‍ വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 37 ലിറ്റര്‍ മദ്യം പിടികൂടി. സംഭവമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി അമ്പലവയല്‍ ആയിരംക്കൊല്ലി പ്രീതാ നിവാസ് വീട്ടില്‍ പ്രഭാത് എ.സി (47) എന്നയാളെ അറസ്റ്റ് ചെയ്തു.  പരിശോധന സംഘത്തില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഹരിദാസ് സി.വി, പ്രിവന്റീവ് ഓഫീസര്‍മാരായ പി.കൃഷ്ണന്‍കുട്ടി, അനീഷ് എ.എസ്. , വിനോദ് പി.ആര്‍ (ഇ.ഐ & ഐ.ബി), സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഘു എം.എ, മിഥുന്‍.കെ, സുരേഷ്.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫസീല. ടി  എന്നിവരും ഉണ്ടായിരുന്നു. ഓണത്തിന്റെ ഭാഗമായി ജില്ലയില്‍ ഉടനീളം കര്‍ശന പരിശോധനകളാണ് നടത്തിവരുന്നതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.ജെ.ഷാജി അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുല്‍പ്പള്ളിയിലെ മോഷണങ്ങള്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
  • പാക്കം ചേകാടി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം
  • വോട്ടിങ് രേഖകളുടെ പോസ്റ്റ് പോള്‍ സ്‌കൂട്ടിനി ചെയ്തു
  • ലോറിക്കും പിക്കപ്പിനും ഇടയില്‍പ്പെട്ട് വയോധികന്‍ മരിച്ചു
  • നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികള്‍
  • മൂന്ന് മണ്ഡലത്തിലും പിങ്ക് ബൂത്തും വനിതാ ബൂത്തും
  • വയനാട് ജില്ലയില്‍ 78.77 ശതമാനം പോളിങ് (7.30 പി.എം വരെ)
  • വയനാടന്‍ ജനതയെ വഞ്ചിച്ച കോണ്‍ഗ്രസിന് ജനങ്ങള്‍ മറുപടി നല്‍കും: ഇ ജെ ബാബു
  • യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • മുനീശ്വരംകുന്നിന് സമീപം സ്വകാര്യ തോട്ടത്തിന് തീ പിടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show