അമ്പമ്പോ 77,000! സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍

തിരുവനന്തപുരം: റെക്കോര്‍ഡ് വിലയില്‍ തുടര്‍ന്ന് സ്വര്‍ണവില. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 77,640 രൂപയാണ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വര്‍ണവില 77000 കടന്നു. സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തില്‍ സ്വര്‍ണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവില്‍, ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവന്‍ ആഭരണത്തിന് 84,500 രൂപയെങ്കിലും നല്‍കണം.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 9705 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7970 ആണ്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 6205 ആണ്. വെള്ളിയുടെ വിലയും റെക്കോര്‍ഡിലാണ്. ഒരു ഗ്രാം 916 ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 130 രൂപയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍