ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു;സഹയാത്രികന് പരുക്ക്
ബൈക്ക് യാത്രികന് ചൂരല്‍മല സ്വദേശികളായ വിന്‍സന്റ് ശാന്ത ദമ്പതികളുടെ മകനായ സന്തോഷ് (31) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മുട്ടില്‍ ടൗണില്‍ വെച്ച് സന്തോഷും സുഹൃത്ത് രജീഷും സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിര്‍ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. രജീഷിന്റെ കാലിന് പരുക്കേറ്റതിനാല്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച സന്തോഷ് നിര്‍മ്മാണ തൊഴിലാളിയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍