നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി

മുത്തങ്ങ:വയനാട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരപ്രകാരം മുത്തങ്ങ എക്‌സൈസ് ചെക്ക് ഹോസ്റ്റല്‍ നടത്തിയ വാഹന പരിശോധനയില്‍ ലോറിയില്‍ കടത്തുകയായിരുന്ന 6675 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ചെലവൂര്‍ അടുക്കത്ത് പറമ്പില്‍ വീട്ടില്‍ അഷറഫ് എന്നയാളെ അറസ്റ്റ് ചെയ്തു .മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാലഗോപാലന്‍.എസ് ന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ദീപു.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ
സജി പോള്‍, പ്രജീഷ് എം.വി എന്നിവരും ഉണ്ടായിരുന്നു. തുടര്‍നടപടികള്‍ക്കായി പ്രതിയെയും, വാഹനവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും സുല്‍ത്താന്‍ബത്തേരി പോലീസിന് കൈമാറി. ഓണം സ്‌പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായി അതിര്‍ത്തികളിലെ എക്‌സൈസ് ചെക്ക് പോസ്റ്റുകളിലും, അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍