OPEN NEWSER

Monday 18. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പൊതുജന പരാതി പരിഹാരം: ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു

  • Kalpetta
18 Aug 2025

കല്‍പ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും പൊതുജനങ്ങളെ നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ അടിയന്തിരമായി തീര്‍പ്പാക്കേണ്ട പരാതികള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം.
ജനങ്ങള്‍ക്കായി, ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാരത്തിന്റെ ആദ്യഘട്ട പര്യടനം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഓഗസ്റ്റ് 26 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ സംഘടിപ്പിക്കും. പരിഹാര പരിപാടിയിലേക്ക് നാളെ (ഓഗസ്റ്റ് 19) മുതല്‍ 23 വരെ വെങ്ങപ്പള്ളി പഞ്ചായത്ത് പരിധിയിലെ പിണങ്ങോട് അക്ഷയ കേന്ദ്രത്തിലെത്തി അപേക്ഷ നല്‍കണം. അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചു നല്‍കി ദ്രുതഗതിയില്‍ പരിഹാരം ഉറപ്പാക്കും.

പൊതുജനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, നിരസിക്കല്‍, കെട്ടിട നമ്പര്‍, നികുതി, വയോജന സംരക്ഷണം, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനഃരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണം, കുടിവെള്ളം, റേഷന്‍കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍ചികിത്സാ ആവശ്യങ്ങള്‍ക്ക്), കര്‍ഷിക വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം,  ഭക്ഷ്യ സുരക്ഷ, വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി, ആരോഗ്യം, വനംവന്യജീവി, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികള്‍/അപേക്ഷകള്‍, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, പെന്‍ഷനുകള്‍ (വിവാഹ/ പഠനധന സഹായം/ ക്ഷേമം), സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക, തെരുവുനായ ശല്യം, തെരുവു വിളക്കുകള്‍, കൃഷി നാശത്തിനുള്ള സഹായങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ എന്നിവയാണ് സ്വീകരിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പ്രൊപോസല്‍സ്,ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുള്ള /പി.എസ്.സി സംബന്ധമായ വിഷങ്ങളിലെ അപേക്ഷകള്‍, വായ്പ എഴുതി തള്ളല്‍, പോലീസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായത്തിനുള്ള അപേക്ഷകള്‍, സാമ്പത്തിക സഹായ അപേക്ഷകള്‍ (ചികിത്സയുള്‍പ്പെടെ), ജീവനക്കാര്യം,  റവന്യൂ റിക്കവറിവായ്പ തിരിച്ചടവിനുള്ള സാവകാശം, ഇളവുകള്‍ സംബന്ധിച്ച അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കില്ല. ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിപാടി മറ്റു പഞ്ചായത്തുകളിലേക്ക് പിന്നീട് വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്ത്രീ ശാക്തീകരണത്തിലൂടെ ലക്ഷ്യമാക്കുന്നത് സമൂഹത്തിലെ സമഗ്ര ഉന്നമനം: മന്ത്രി ആര്‍ ബിന്ദു
  • പൊതുജന പരാതി പരിഹാരം: ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു
  • ചുറ്റുമുള്ള സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് മന്ത്രി ആര്‍ ബിന്ദു
  • റൂസ ഗവ. മോഡല്‍ ഡിഗ്രി കോളജ് ഈ അക്കാദമിക വര്‍ഷം തന്നെ തുടങ്ങിയത് സര്‍ക്കാരിന്റെ ഇച്ഛാശക്തി: മന്ത്രി ആര്‍ ബിന്ദു; കോളജില്‍ 102 വിദ്യാര്‍ത്ഥികള്‍ ഇതിനകം പ്രവേശനം നേടി; 7 അധ്യാപകരുടേത് ഉള്‍പ്പെടെ പുതിയ തസ
  • പാഠം ഒന്ന്.. കാട്ടാന വന്നാല്‍ ഞാനെന്ത് കാട്ടാനാ...! ചേകാടി ഗവ.എല്‍പി സ്‌കൂളില്‍ കാട്ടാനക്കുട്ടിയെത്തി
  • വയനാട് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്
  • ബാണസുര ഡാം; ഷട്ടറുകള്‍ 20 സെന്റിമീറ്ററായി ഉയര്‍ത്തി
  • യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബര്‍ പോലീസ്.
  • സംസ്ഥാനത്ത് 3 ദിവസം കൂടി മഴ തുടരും, കാറ്റും ശക്തമാകും; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം
  • വോട്ടര്‍പട്ടിക പുതുക്കല്‍; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show