ചുറ്റുമുള്ള സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് മന്ത്രി ആര്‍ ബിന്ദു

മാനന്തവാടി: മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ അക്കാദമിക് ബ്ലോക്കിന്റെ രണ്ടാം ഘട്ട ഉദ്ഘാടനവും മുന്നാം ഘട്ടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും ബിരുദദാനവും മന്ത്രി നിര്‍വഹിച്ചു. സമൂഹത്തില്‍ ചുറ്റുമുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്നും അത് വിദ്യാഭ്യാസം എന്ന ആശയത്തെ കൂടുതല്‍ സമ്പുഷ്ടമാക്കുമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു.
മാനന്തവാടിയില്‍ പി കെ കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ അക്കാദമിക് ബ്ലോക്കിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും മുന്നാം ഘട്ടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും ബിരുദദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാര്‍ത്ഥികള്‍ പുത്തന്‍ അറിവുകളുടെ ഉല്‍പ്പാദകരാവണമെന്നും സങ്കേതികവിദ്യ കൈവശമുള്ള യുവതലമുറയുടേതാണ് പുതിയ കാലമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാറിന്റെ മുന്‍ഗണനാ മേഖലയിലൊന്നാണ് ഉന്നത വിദ്യാഭ്യാസം. 4 വര്‍ഷം കൊണ്ട് 6000 കോടി രൂപയുടെ പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആവിഷ്‌കരിച്ചത്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനവും നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാനള്ള വലിയ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നു. തൊഴില്‍ ആഭിമുഖ്യം വളര്‍ത്താനും പഠനത്തോടൊപ്പം ജോലിയും ലഭ്യമാക്കാനുള്ള പദ്ധതികളും നടപ്പാക്കി വരുന്നു. വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങള്‍ പ്രായോഗിക തലത്തിലേക്ക് വികസിപ്പിക്കാന്‍ സാമ്പത്തിക പിന്തുണയും സാങ്കേതിക സഹായവും വിവിധ ഏജന്‍സികളുടെ സഹായത്തോടെ സര്‍ക്കാര്‍ ലഭ്യമാക്കുന്നതായും നിലവില്‍ അഞ്ഞൂറില്‍ പരം കലാലയങ്ങളില്‍ ആരംഭിച്ച ഇന്നൊവേഷന്‍ ഇന്‍കുബേഷന്‍ സെന്ററുകള്‍ എല്ലയിടത്തേക്കും വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അദ്ധ്യക്ഷനായി. എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഉള്‍പ്പെടെ ആരംഭിച്ച് മെച്ചപ്പെട്ട അവസരങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാറെന്ന് അദ്ദേഹം പറഞ്ഞു.
പി കെ കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ 2023 ല്‍ നിര്‍മാണം ആരംഭിച്ച മൂന്ന് നിലകളുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ ഒരു കോടി രൂപ ചെലവിട്ട് 404.964 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിച്ച കോളജ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ രണ്ട് ക്ലാസ് മുറികളും ഒരു ടോയിലറ്റ് ബ്ലോക്കും രണ്ടാം നിലയില്‍ മൂന്ന് ക്ലാസ് മുറികളും ഉള്‍പ്പെടുന്നു. ഇതിന് പുറമേ മൂന്നാം ഘട്ടത്തില്‍ ഇപ്പോള്‍ തറക്കല്ലിട്ട കെട്ടിടം രണ്ട് നിലകളിലായി 867. 766 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് നിര്‍മിക്കുന്നത്. 3.93 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ഈ കെട്ടിടത്തിന്റെ സെല്ലാര്‍ ഫ്‌ലോറില്‍ മൂന്ന് ക്ലാസ് മുറികളും ആണ്‍കുട്ടികളുടെ ടോയ്‌ലറ്റ് ബ്ലോക്കും തറ നിലയില്‍ പ്രിന്‍സിപ്പല്‍ റൂം, റീഡിങ് റൂം, ലൈബ്രറി, റസ്റ്റ് റൂം, സ്റ്റാഫ് റൂം എന്നിവയുമാണ് നിര്‍മിക്കുന്നത്.
കോളജില്‍ പഠനം പൂര്‍ത്തീകരിച്ച 34 വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങും പരിപാടിയില്‍ നടന്നു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയന്‍, വാര്‍ഡ് മെമ്പര്‍ ലിസി ജോണ്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി എ അരുണ്‍ കുമാര്‍, പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സനില പി, പി കെ കെ എം സി എ എസ് പ്രിന്‍സിപ്പല്‍ ഷീബ ജോസഫ്, മാനന്തവാടി ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ സലാം കെ, മാനന്തവാടി ബിഎഡ് കോളജ് കോഴ്‌സ് ഡയറക്ടര്‍ ഡോ. എം പി അനില്‍, പിടിഎ വൈസ് പ്രസിഡന്റ് ബാബുരാജ്,
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കോളജ് പൂര്‍വവിദ്യാര്‍ത്ഥി പ്രതിനിധി ജ്യോതിലാല്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീഹരി തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍