സ്ത്രീ ശാക്തീകരണത്തിലൂടെ ലക്ഷ്യമാക്കുന്നത് സമൂഹത്തിലെ സമഗ്ര ഉന്നമനം: മന്ത്രി ആര്‍ ബിന്ദു

സ്ത്രീ ശാക്തീകരണത്തിലൂടെ സമൂഹത്തിലെ സമഗ്ര ഉന്നമനമാണ് ലക്ഷ്യമാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസസാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു.വൈത്തിരി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ 'ലിംഗനീതി യാഥാര്‍ഥ്യത്തിന്റെ നേരറിവുകള്‍' സ്ത്രീ പദവി പഠന പുസ്തക റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തില്‍ അസമത്വങ്ങളും വിവേചനങ്ങളും നേരിടുന്ന സ്ത്രീകളെ ശാക്തീകരിക്കുകയെന്ന് ആശയത്തോടെ സ്ത്രീകളെമുന്നോട്ട് നയിക്കുന്ന വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 50 ലക്ഷത്തിലധികം സ്ത്രീകളെ അണിനിരത്തി ലോകത്തിന് മാതൃകയായ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മുന്നേറുന്ന കുടുംബശ്രീ പ്രസ്ഥാനങ്ങള്‍ സ്ത്രീകളുടെ സാന്നിധ്യവും സാധ്യതയും വളര്‍ത്തിയെടുക്കുകയാണ്. വൈത്തിരി ഗ്രാമപഞ്ചായത്ത് നടത്തിയ പഠന റിപ്പോര്‍ട്ട് കാലത്തിനനുസൃതമായ മാറ്റമാണെന്നും, സ്ത്രീകള്‍ വരുമാന ദായക സംരംഭങ്ങളിലേക്ക് കടന്നു വരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിയില്‍ വൈത്തിരി ഗ്രാമപഞ്ചായത്തിനെ ജെന്‍ഡര്‍ സൗഹൃദ പഞ്ചായത്തായി മന്ത്രി പ്രഖ്യാപിച്ചു.
അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ക്കായി അവരോടൊപ്പം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സ്ത്രീകള്‍ പിന്നാക്കം നില്‍ക്കുന്ന വിവിധ സൂചകങ്ങളെ ശാസ്ത്രീയമായി കണ്ടെത്തി സ്ത്രീപക്ഷ വികസന കാഴ്ചപ്പാടുകളെ വിലയിരുത്തി വികസന സൂചകങ്ങളിലെ വിടവുകള്‍ നികത്തി കാലാനുസൃത മാറ്റങ്ങളിലൂടെ വികസന പദ്ധതികള്‍ ലിംഗാധിഷ്ഠിതമായി ആസൂത്രണം ചെയ്യുകയാണ് സ്ത്രീ പദവി പഠനത്തിലൂടെ പഞ്ചായത്ത് ലക്ഷ്യമാക്കിയത്. വൈത്തിരി ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വെയില്‍ 18 നും 60 നും ഇടയില്‍ പ്രായമുള്ള വനിതകളെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ വാര്‍ഡുകളിലെയും 35 ഓളം കുടുംബങ്ങളിലെ സ്ത്രീകളെയാണ് പഠന വിധേയമാക്കിയത്. തൊഴില്‍,വരുമാനം,അധികാര വിനിയോഗം, ആരോഗ്യം,അതിക്രമങ്ങള്‍, പീഡനങ്ങള്‍, വിനോദം എന്നീ മേഖലകള്‍ സംബന്ധിച്ച് ഓരോ കുടുംബത്തിലെയും ഒരു സ്ത്രീയില്‍ നിന്ന് വിവരം ശേഖരിച്ചു. ഇതിനായി കോര്‍ ടീം, അക്കാദമിക് ടീം, സ്റ്റഡി ടീം, ഡാറ്റാ കളക്ഷന്‍ ടീം എന്നിങ്ങനെ ടീമുകളായി തിരിച്ചാണ് പഠനം പൂര്‍ത്തീകരിച്ചത്.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷനായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.ഉഷാകുമാരി, എല്‍സി ജോര്‍ജ്, വൈത്തിരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ തോമസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ.ജിനിഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഒ ദേവസ്സി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. എസ് സുജിന, ഗോപി, ഹേമലത, മേരിക്കുട്ടി മൈക്കിള്‍, വത്സല സദാനന്ദന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ രവിചന്ദ്രന്‍, സെക്രട്ടറി കെ.എസ് സജീഷ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍സി. എം റസീന, ടിന്റു കുര്യന്‍, ജീവനക്കാര്‍, ഹരിത സേന അംഗങ്ങള്‍, അങ്കണവാടി കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍