പാഠം ഒന്ന്.. കാട്ടാന വന്നാല്‍ ഞാനെന്ത് കാട്ടാനാ...! ചേകാടി ഗവ.എല്‍പി സ്‌കൂളില്‍ കാട്ടാനക്കുട്ടിയെത്തി

പുല്‍പ്പള്ളി: ചേകാടി ഗവ.എല്‍പി സ്‌കൂളില്‍ കാട്ടാനക്കുട്ടിയെത്തി. സ്‌കൂള്‍ വരാന്തയിലും മുറ്റത്തും ചുറ്റിക്കറങ്ങിയ കാട്ടാനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടി കൊണ്ടുപോയത്. വിദ്യാര്‍ഥികള്‍ സ്‌കൂളിലുള്ള സമയത്തായിരുന്നു ആനക്കുട്ടിയെത്തിയത്. പുലര്‍ച്ചെ കൂട്ടംതെറ്റി ട്രഞ്ചില്‍ കുടുങ്ങിയ കാട്ടാനക്കുട്ടിയെ വനപാലകര്‍ രക്ഷപെടുത്തി ഉള്‍വനത്തില്‍ വിട്ടെങ്കിലും വീണ്ടും ആനക്കൂട്ടി ജനവാസ മേഖലയിലേക്കെത്തുകയായിരുന്നു. സ്‌കൂളിലിറങ്ങിയ കാട്ടാനക്കുട്ടിയെ വനപാലകര്‍ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തള്ളയാനയടങ്ങിയ കൂട്ടത്തെ കണ്ടെത്താന്‍ വനപാലകര്‍ പ്രദേശത്തെ വനത്തില്‍ നിരീക്ഷണം നടത്തുകയാണ്. ആനക്കൂട്ടത്തെ കണ്ടെത്തിയ ശേഷം കുട്ടിയെ കൂട്ടത്തിലേക്ക് വിടാനാണ് വനപാലകരുടെ തീരുമാനം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍