ആശൈകണ്ണന്‍ വധക്കേസ് ; ഇളയമകന്‍ ജയപാണ്ടിക്കും പങ്ക് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാണ്ട് ചെയ്തു

ദൃശ്യം മോഡല്‍ കൊലപാതകത്തിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച തോണിച്ചാല്‍ പയിങ്ങാട്ടിരി ആശൈകണ്ണന്‍ വധക്കേസില്‍ പരേതന്റെ മറ്റൊരുമകനും പങ്കുള്ളതായി തെളിഞ്ഞു. ആശൈകണ്ണന്റെ ഇളയമകന്‍ വിഷ്ണുവെന്ന ജയപാണ്ടി (19) യെ മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തു. ഇയ്യാള്‍ക്കെതിരെ കൊലപാതകകുറ്റം,ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ മുതലായ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നുംരണ്ടും പ്രതികളുടെ കുറ്റസമ്മമൊഴിപ്രകാരവും മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ജയപാണ്ടിയുടെ അറസ്റ്റ്.തോണിച്ചാല്‍ പയിങ്ങാട്ടിരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മുറിക്കുള്ളില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ ആശൈകണ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആശൈകണ്ണന്റെ രണ്ടാമത്തെ മകന്‍ അരുണ്‍ പാണ്ടിയേയും സുഹൃത്ത് അര്‍ജ്ജുനേയും മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയ റിമാണ്ട് ചെയ്ത പ്രതികളെ തുടരന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ കൂടി അടിസ്ഥാനത്തിലുമാണ് ആശൈകണ്ണന്റെ ഇളയമകനും ഒന്നാം പ്രതി അരുണിന്റെ സഹോദരനുമായ ജയപാണ്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ആശൈകണ്ണനെ കൊലചെയ്ത ശേഷം ജയപാണ്ടി മൃതദേഹം മറവ് ചെയ്ത സ്ഥലത്തുപോകുകയും പ്രതികള്‍ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. പ്രതികള്‍ക്ക് ഷര്‍ട്ടും പാന്റ്‌സുമടക്കമുള്ളവ നല്‍കിയത് ജയപാണ്ടിയായിരുന്നു. കൊലപാതകകേസിന്റെ ആദ്യഘട്ടം മുതലേ ജയപാണ്ടിയെ പോലീസ് നിരീക്ഷിച്ചുവന്നിരുന്നു. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ക്കായി പോലീസ് കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ കസ്റ്റഡിയില്‍ ഏറ്റുവാങ്ങിയ ഒന്നും രണ്ടും പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ ജയപാണ്ടിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ മൂത്തമകന്‍ സ്ഥലത്തില്ലാത്തതിനാല്‍ അദ്ധേഹത്തിന് കുറ്റകൃത്യത്തില്‍ പങ്കില്ലായെന്നാണ് വ്യക്തമാകുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. അതേപോലെ അമ്മ മണിമേഖലയും നിരപരാധിയാണെന്നാണ് പോലീസ് ഭാഷ്യം.
ഇക്കഴിഞ്ഞ സെപ്തംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി അരുണിന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജുന്‍ മദ്യപിക്കാനെന്ന് പറഞ്ഞ് ആശൈകണ്ണനെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോവുകയും നിര്‍മ്മാണത്തിലിരിക്കുന്ന വീടിലെത്തിക്കുകയായിരുന്നു. അവിടെ ഒളിച്ചിരിക്കുകയായിരുന്ന അരുണ്‍ പുറകില്‍ നിന്ന് സ്റ്റീല്‍കമ്പി കൊണ്ട് ആശൈകണ്ണനെ തലക്കടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ ആശൈകണ്ണനെ അര്‍ജുന്റെ മുണ്ടുപയോഗിച്ച് മുറുക്കുകയും മരക്കഷണം കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ വീടിന്റെ തറയില്‍ ഒരു മീറ്ററോളം താഴചയില്‍ മണ്ണെടുത്ത് ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ ചെങ്കല്ല് വെച്ചതിന് ശേഷം മൃതദേഹം മണ്ണിട്ട് മൂടുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടാംദിവസം തന്നെ പ്രതികളെ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍