ഒരേ സ്വഭാവമുള്ള വ്യാപാര സ്ഥാപനങ്ങളുടെ വര്‍ദ്ധനവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടണം: കെആര്‍എഫ്എ

മീനങ്ങാടി: വ്യാപാരികളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തില്‍ ഒരേ സ്വഭാവത്തിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ വര്‍ദ്ധനവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കെആര്‍എഫ്എ വയനാട് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും വന്‍കിട കെട്ടിടങ്ങളും ചെറുകിട കെട്ടിടങ്ങളും കടന്ന് വരുന്നത് പതിവ് കാഴ്ചയാണ്.അതില്‍ പുതിയ വ്യാപാരസ്ഥാപനങ്ങള്‍ വരുമ്പോള്‍ ആ പ്രദേശത്തിന്റെ ജനസാന്ദ്രത മനസ്സിലാക്കി ഒരേ തരത്തിലും സ്വഭാവത്തിലുമുള്ള സ്ഥാപനങ്ങള്‍ തന്നെ വരുന്നത് മൂലം അതേ തരത്തിലുള്ള നിലവിലെ കച്ചവട സ്ഥാപനങ്ങളിലെ കച്ചവടം വിഭജിച്ച് പോകുന്നു..അത് മൂലം പുതിയ സ്ഥാപനങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതെയും, പഴയ സ്ഥാപനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാതെയും വരുന്ന ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇത് വ്യാപാരം സ്വയം തൊഴില്‍ ആയി കണ്ടെത്തിയ ചെറുകിട കച്ചവടക്കാര്‍ക്ക് വലിയ രീതിയിലുള്ള തൊഴില്‍ നഷ്ടവും അതുവഴി ഭീമമായ കടങ്ങളും വരുത്തുകയാണ്. ആയതിനാല്‍ നിയമനിര്‍മാണത്തിലൂടെ പുതിയ കടകളുടെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും, കൂടാതെ അനധികൃത കച്ചവടം, താല്‍ക്കാലികമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍, വഴിയോരക്കച്ചവടം വാഹനങ്ങളിലുള്ള കച്ചവടം എന്നിവയും സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കെവിവിഇഎസ് വയനാട് ജില്ല സെക്രട്ടറിയും കെ ആര്‍ എഫ് എ ഉപദേശക സമിതി അംഗവുമായ അബ്ദുല്‍ ഖാദര്‍ വടുവഞ്ചാല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം
ചെയ്തു. കെആര്‍എഫ്എ വയനാട് ജില്ലാ പ്രസിഡന്റ് കെ സി അന്‍വര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ഉപദേശക സമിതി അംഗമായ കെ മുഹമ്മദ് ആസിഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി കല്ലടാസ് സ്വാഗതം പറഞ്ഞു
എം ആര്‍ സുരേഷ് ബാബു കേണിച്ചിറ,ഷബീര്‍ ജാസ്,അബൂബക്കര്‍ മീനങ്ങാടി,സുധീഷ് പടിഞ്ഞാറത്തറ,ഷമീര്‍ അമ്പലവയല്‍,
അഷ്‌റഫ് പനമരം തുടങ്ങിയവര്‍ സംസാരിച്ചു.
മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ ഒരാണ്ട് തികയുന്ന വേളയില്‍ മരണപ്പെട്ടവരെ യോഗത്തില്‍ അനുസ്മരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
55m77y
qo50ma