മുസ്ലിം യൂത്ത് ലീഗ് ലോങ്ങ്മാര്‍ച്ച് പി കെ ഫിറോസ് നയിക്കും

കല്‍പ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സര്‍ക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 29 പുത്തുമലയില്‍ നിന്ന് ആരംഭിക്കുന്ന ലോങ്ങ് മാര്‍ച്ച് കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനില്‍ സമാപിക്കും. രാവിലെ എട്ടുമണിക്ക് പുത്തുമലയിലെ പൊതുശ്മശാനത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മേപ്പാടി നെല്ലിമുണ്ടയില്‍ നിന്നും കാല്‍നടയായി ആരംഭിച്ച് മേപ്പാടി, കാപ്പം കൊല്ലി, കല്‍പ്പറ്റ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വയനാട് ജില്ലാ കളക്ടറേറ്റ് പരിസരത്ത് സമാപിക്കും . മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ലോങ്ങ് മാര്‍ച്ചിന്
നേതൃത്വം നല്‍കും. ലോങ്ങ് മാര്‍ച്ച് പ്രചരണാര്‍ത്ഥം 24 25, 26 വ്യാഴം, വെള്ളി, ശനി തീയതികളില്‍ പഞ്ചായത്ത് യാത്ര സംഘടിപ്പിക്കാന്‍ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എം പി നവാസ് അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സി.എച്ച് ഫസല്‍, ഭാരവാഹികളായ ഏ പി മുസ്തഫ, സമദ് കണ്ണിയന്‍, സി കെ മുസ്തഫ എന്നിവര്‍ സംസാരിച്ചു.
ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കുക, തുടര്‍ ചികിത്സക്കുള്ള സൗകര്യം ഉറപ്പുവരുത്തുക, തൊഴില്‍ പുനരധിവാസം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ബാങ്ക് ലോണ്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, അര്‍ഹരായവരെ ദുരന്ത പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മുസ്ലിം യൂത്ത് ലീഗ് ലോങ്ങ് മാര്‍ച്ച് നടത്തുന്നത്. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ദുരന്തബാധിതര്‍ക്കായി പിരിച്ചെടുത്ത പണം ദുരുപയോഗം ചെയ്യുന്നതും അത് മതിയായ വേഗത്തില്‍ ചെലവഴിക്കാത്തതിനെതിരെയും ലോങ്ങ് മാര്‍ച്ചില്‍ പ്രതിഷേധം ഉയരും. പുത്തുമല ദുരന്തത്തിനുശേഷം അവര്‍ക്ക് ടൗണ്‍ഷിപ്പ് ഉണ്ടാവും എന്ന് കേരള ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. ശോചനീയമായിട്ടുള്ള വീടുകള്‍ നല്‍കിയിട്ടുള്ള ഗവണ്‍മെന്റുകളുടെ നടപടികള്‍ക്ക് എതിരെയും പ്രതിഷേധം ഉയരും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍