കളക്ടറുടെ ഉത്തരവ് ലംഘിച്ച് ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചു പോലീസ് കേസെടുത്തു

കല്‍പ്പറ്റ: റെഡ് അലേര്‍ട്ട് ദിവസം ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ ജില്ലാകളക്റ്ററുടെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ച ട്യൂഷന്‍ സെന്ററിനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തു. കല്‍പ്പറ്റ വുഡ്‌ലാന്‍ഡ് ഹോട്ടലിന് സമീപം പ്രവര്‍ത്തിക്കുന്ന വിന്റേജ് ട്യൂഷന്‍ സെന്ററിനെതിരെയാണ് പോലീസ് കേസെടുക്കുകയും , ലൈസെന്‍സ് ഇല്ലെന്ന കണ്ടത്തലില്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കുകയും ചെയ്!തത്. ഇന്നലെ വൈകിട്ട് കല്‍പ്പറ്റയില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായതില്‍ പെണ്‍കുട്ടികള്‍ രാവിലെ ട്യൂഷന്‍ സെന്ററുകളിലേക്കാണ് പോയതെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു. കേവലം മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടികളെ പാലക്കാട് നിന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്യൂഷന്‍ സെന്ററിനെതിരെ കേസെടുത്തത്. ദുരന്ത നിവാരണ ലംഘനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍