വ്യാജനമ്പര്‍ പതിച്ച ജീപ്പില്‍ എം.ഡി.എം.എ കടത്ത്; വില്‍പ്പനക്കാരനും കൂട്ടാളിയും പിടിയില്‍

മേപ്പാടി: പൊഴുതന, മുത്താറിക്കുന്ന്, കോഴിക്കോടന്‍ വീട്ടില്‍, കെ.നഷീദ് (38), പൊഴുതന, ആറാംമൈല്‍, ചാലില്‍തൊടി വീട്ടില്‍, മുഹമ്മദ് അര്‍ഷല്‍(28) എന്നിവരെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് ചോലാടി പോലീസ് ചെക്ക് പോസ്റ്റില്‍ നിന്ന് പിടികൂടിയത്. ചോലാടി ചേക്ക് പോസ്റ്റിനു സമീപം വച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് 11.09 എം.ഡി.എം.എ. യും 2.35 ഗ്രാം കഞ്ചാവുമായി ഇവര്‍ പിടിയിലാവുന്നത്. ഇവര്‍ സഞ്ചരിച്ച ജീപ്പിന്റെ മുന്‍ ഭാഗത്ത് കെ എല്‍ 01 സി 1126 എന്നും പിറകു വശത്ത് കെ എല്‍ 01എന്‍ 1126 എന്ന വ്യാജ നമ്പര്‍ പ്ലേറ്റുമാണ് ഘടിപ്പിച്ചിരുന്നത്. ഇവരെ നിരന്തരം പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പിടിയിലായവര്‍ ജില്ലയിലുടനീളം വില്‍പ്പന നടത്തുന്നവരിലെ പ്രധാനികളാണ് . സബ് ഇന്‍സ്‌പെക്ടര്‍ വി.ഷറഫുദ്ധീന്‍ സീനിയര്‍ സി.പി.ഓ സജാദ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍