ബീറ്റ് ഫോറസ്റ്റ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ താമരക്കുളം ചത്തിയറ ചാങ്ങയില്‍ (ബോധി) രാമചന്ദ്രന്‍ പിള്ളയുടേയും ഓമനയമ്മയുടേയും മകന്‍ വിപിന്‍ ആര്‍. ചന്ദ്രന്‍ (41) ആണ് മരിച്ചത്. തോല്‍പ്പെട്ടി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് ഇന്ന് വൈകീട്ടോടെ ഇദ്ധേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവിധ അസുഖങ്ങളുള്ള വ്യക്തിയായിരുന്നു വിപിനെന്നും, ഇന്നും ആവശ്യമായ മരുന്ന് എത്തിച്ചു നല്‍കിയിരുന്നതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹം വയനാട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ പത്തുവര്‍ഷമായി ജില്ലയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്തുവരികയാണ് വിപിന്‍. സഹോദരന്‍: മിഥുന്‍ രാമചന്ദ്രന്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍