വി.എസ് അച്യുതാനന്ദന്‍ വയനാടിന്റെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ട പോരാളി: സിപിഐഎം

കല്‍പ്പറ്റ: വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. വയനാടിന്റെയും പോരാട്ട നായകനായിരുന്നു. കര്‍ഷക–കര്‍ഷകതൊളിലാളി പ്രക്ഷോഭങ്ങളുടെ നേതൃത്വമായി ജില്ലയില്‍ പലതവണയെത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായിരിക്കെ വയനാടിന്റെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ടു. കൃഷിനാശത്തിലും വിലയിടിവിലും കാര്‍ഷിക മേഖല തകര്‍ന്ന നാളുകളില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വമായി. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. വരള്‍ച്ചയും കര്‍ഷക ആത്മഹത്യയും അതിരൂക്ഷമായ 2005ല്‍ പുല്‍പ്പള്ളി മേഖല സന്ദര്‍ശിച്ച് വിഷയം നിയമസഭയില്‍ ഉയര്‍ത്തി. മുഖ്യമന്ത്രിയായപ്പോള്‍ കാര്‍ഷിക കടാശ്വാസ കമീഷന്‍ രൂപീകരിച്ച് കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് കരകയറ്റി. ആദിവാസി ഭൂസമരങ്ങള്‍ക്ക് പിന്തുണ നല്‍കി. ഭൂസമരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. വി എസ് മുഖ്യമന്ത്രിയായിരിക്കെ വനവാകാശ നിയമപ്രകാരം അയ്യായിരം ആദിവാസികള്‍ക്ക് ഭൂമി നല്‍കിയതായും ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.വി. എസിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ച തിരുവനന്തപുരം എ കെ ജി സെന്ററിലെത്തി ജില്ലാ സെക്രട്ടറി കെ റഫീഖ് , സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വികസന പദ്ധതികളും ജില്ലയ്ക്കായി നടപ്പാക്കിയെന്നും ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍