OPEN NEWSER

Wednesday 23. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

  • Mananthavadi
22 Jul 2025

വെള്ളമുണ്ട: വയനാട്ടില്‍ വീണ്ടും എം.ഡി.എം.എ വേട്ട, വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളില്‍ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറത്തല വീട്ടില്‍, അമല്‍ ശിവന്‍ (30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സേനയും മാനന്തവാടി ഡിവൈഎസ്പിയുടെ സ്‌ക്വാഡും വെള്ളമുണ്ട പോലീസും ചേര്‍ന്ന് പിടികൂടിയത്. തിരുവനന്തപുരം നെടുമങ്ങാട് പോലീസ്  സ്‌റ്റേഷനില്‍ വധശ്രമത്തിനും, തുമ്പ പോലീസ് സ്‌റ്റേഷനില്‍ മോഷണ കുറ്റത്തിനും, തിരുവല്ലം, നെയ്യാര്‍ഡാം, നെടുമങ്ങാട് പോലീസ് സ്‌റ്റേഷനുകളില്‍ മറ്റു കുറ്റകൃത്യങ്ങള്‍ക്കും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കേസുകളില്‍ ജാമ്യമെടുത്ത് വയനാട്, പടിഞ്ഞാറത്തറയില്‍ ഏഴു മാസത്തോളമായി വാടകക്ക് താമസിച്ചു വരുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നും എം,ഡി.എം.എ വാങ്ങി പടിഞ്ഞാറത്തറയില്‍ എത്തിച്ചായിരുന്നു വില്‍പ്പന. വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്  കുറച്ചു ദിവസങ്ങളായി ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

22072025 തീയ്യതി പുലര്‍ച്ചെ ആറുവാള്‍, പുഴക്കല്‍ പീടികയില്‍ വെച്ചാണ് അമല്‍ ശിവന്‍ വലയിലാകുന്നത്. KL-22-R-8631 നമ്പര്‍ യമഹ എം.ടി ബൈക്കിന്റെ സീറ്റിനടിയില്‍ ടൂള്‍ കിറ്റ് വെക്കുന്ന ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. സിഗരറ്റ് പായ്ക്കറ്റിനുള്ളിലായി രണ്ട് പ്ലാസ്റ്റിക്കിന്റെ കവറുകളിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.  

ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന പടിഞ്ഞാറത്തറയിലുള്ള വാടക വീട്ടിലും പോലീസ് പരിശോധന നടത്തി. എം ഡി എം എ വിവിധ ആളുകള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 38 ട്രാന്‍സ്പരന്റ് കവറുകള്‍ ഇവിടെ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസവും ജില്ലയില്‍ കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടിയിരുന്നു. വെള്ളമുണ്ട എസ് എച്ച് ഓ ടി.കെ. മിനിമോള്‍, എസ്.ഐ മാരായ ഷമീര്‍, രാജേഷ്, എ.എസ്.ഐ സജി, എസ്.സി.പി.ഓ മാരായ ഷംസുദ്ധീന്‍, അനസ്, സി.പി.ഓ മാരായ റാഷിദ്, സുഹൈല്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
ണൃശലേ ീേ ടമഷമ്യമി ഗെ



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുസ്ലിം യൂത്ത് ലീഗ് ലോങ്ങ്മാര്‍ച്ച് പി കെ ഫിറോസ് നയിക്കും
  • വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍
  • വ്യാജനമ്പര്‍ പതിച്ച ജീപ്പില്‍ എം.ഡി.എം.എ കടത്ത്; വില്‍പ്പനക്കാരനും കൂട്ടാളിയും പിടിയില്‍
  • കഞ്ചാവുമായി ഒരാള്‍ പിടിയില്‍
  • വി.എസിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നികത്താനാകാത്ത നഷ്ടം: സിപിഐ
  • വി.എസ് അച്യുതാനന്ദന്‍ വയനാടിന്റെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ട പോരാളി: സിപിഐഎം
  • വില്‍പ്പനക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍
  • ജനകീയ പങ്കാളിത്തത്തോടെ താല്‍ക്കാലിക തൂക്കുവേലി യാഥാര്‍ത്ഥ്യമായി
  • ബീറ്റ് ഫോറസ്റ്റ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി
  • കളക്ടറുടെ ഉത്തരവ് ലംഘിച്ച് ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചു പോലീസ് കേസെടുത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show