വി.എസിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നികത്താനാകാത്ത നഷ്ടം: സിപിഐ

മാനന്തവാടി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ സി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നികത്താനാകാത്ത നഷ്ടമാണ് വി എസിന്റെ വിയോഗം. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വി.എസ് നടത്തിയ പോരാട്ടം ചരിത്രമാണന്നുംഅദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനവും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായും സി പി ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അനുശോചന സന്ദേശത്തില്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍