പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മേപ്പാടി: ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പുഞ്ചിരിമട്ടം പട്ടികവര്‍ഗ ഉന്നതിയിലെ താമസക്കാരിയായ നീലിയുടെ പ്രതീക്ഷ മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കാന്‍ പോകുന്ന വെള്ളരിമല പുതിയ വില്ലേജ് പരിസരത്തെ സുരക്ഷാ ഭീഷണിയില്ലാത്ത പുതിയ വീടിനെ ചുറ്റിപ്പറ്റിയാണ്.മുണ്ടക്കൈചൂരല്‍മല പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് 15 ഏക്കറില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന വീടുകളില്‍ ഒന്ന് നീലിയുടേതായിരിക്കും.2024 ജൂലൈ 29 വൈകുന്നേരം.ഇടമുറിയാതെ പെയ്ത മഴയില്‍ പട്ടികവര്‍ഗ വികസന വകുപ്പിലെ ഓഫീസറും മേപ്പാടി ഗ്രാമപഞ്ചായത്ത് ജീവനക്കാരും ഉന്നതിയിലെ വീട്ടിലെത്തി നിര്‍ബന്ധിച്ചതിനാലാണ് നീലിയും ഭര്‍ത്താവ് നമ്പൂരിയും അഞ്ചു മക്കളുമൊത്ത് വീട് വീട്ടിറങ്ങിയത്.താഴെ, വെള്ളാര്‍മല സ്‌കൂളില്‍ അധികൃതര്‍ ഒരുക്കിയ ക്യാമ്പില്‍ കുടുംബത്തോടൊപ്പം ഉറങ്ങാന്‍ കിടന്നപ്പോഴും വരാനുള്ള വന്‍ ദുരന്തത്തിന്റെ ഒരു സൂചനയും ആര്‍ക്കുമുണ്ടായിരുന്നില്ല.
'അര്‍ധരാത്രി ഉരുള്‍പൊട്ടി വന്ന വെള്ളവും ചെളിയും ഞങ്ങള്‍ കിടന്ന ക്ലാസ് മുറിയിലേക്ക് അടിച്ചു കയറിയപ്പഴാണ് വിവരം അറിഞ്ഞത്. അരയ്‌ക്കൊപ്പം വെള്ളത്തിലും ചെളിയിലും കുട്ടികളെ മുറുകെപ്പിടിച്ചു ജീവന് വേണ്ടി റോഡിലേക്ക് ഓടുകയായിരുന്നു. എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. ഭര്‍ത്താവിനും മക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം അന്ന് ഓടിയ ഓട്ടം മറക്കാന്‍ പറ്റില്ല,' 43കാരി നീലി പറഞ്ഞു.
ദുരന്താനന്തരം കുറേ ദിവസം ക്യാമ്പില്‍ കഴിഞ്ഞശേഷം നീലിയും കുടുംബവും മടങ്ങിയത് പട്ടികവര്‍ഗ വികസന വകുപ്പ് വാടകയ്ക്ക് ഏര്‍പ്പാടാക്കി നല്‍കിയ നെടുമ്പാലയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കായിരുന്നു. ഇപ്പോഴും അവര്‍ അവിടെയാണ്.
'ദുരന്തം നേരിട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ സഹായങ്ങളും ഞങ്ങള്‍ക്ക് കിട്ടുന്നുണ്ട്. മാസവാടക, ദിനബത്ത, പ്രാഥമിക രേഖകള്‍ ഇല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മക്കള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സൗകര്യം, ആരോഗ്യ വകുപ്പിന്റെ പരിശോധന, റേഷന്‍... എല്ലാ കൃത്യമായി കിട്ടി. ഇപ്പോഴത്തെ വലിയ ആശ്വാസവും സന്തോഷവും സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയില്‍ സ്ഥിരം വീട് എന്നതാണ്. അടച്ചുറപ്പുള്ള, സുരക്ഷയെക്കുറിച്ച് ആധി വേണ്ടാത്ത വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍