OPEN NEWSER

Saturday 07. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍

  • S.Batheri
17 Jul 2025

ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് സംഘം ചേര്‍ന്ന് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍. പാതിരിപാലം, കൈതക്കാട്ടില്‍ വീട്ടില്‍ നവീന്‍ ദിനേശ്(24)നെയാണ് ബുധനാഴ്ച രാത്രി കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടയില്‍ നിന്ന് ബത്തേരി എസ്.ഐ കെ.കെ സോബിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാള്‍ ബത്തേരി, ചൊക്ലി പോലീസ് സ്‌റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണ്. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതികളായ ബത്തേരി, പള്ളിക്കണ്ടി, ചെരിവ്പുരയിടത്തില്‍ വീട്ടില്‍, അമാന്‍ റോഷന്‍ (25), കുപ്പാടി, കൊടുപ്പാറ വീട്ടില്‍, കെ. മുഹമ്മദ് നാസിം (28), കോളിയാടി, വട്ടപറമ്പില്‍ വീട്ടില്‍ ബി.പി നിഷാദ് (20) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

12.06.2025 തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബത്തേരി മലബാര്‍ ഗോള്‍ഡിന് സമീപം സുഹൃത്തിനെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന വേങ്ങൂര്‍ സ്വദേശിക്കാണ് മര്‍ദനമേറ്റത്. തടഞ്ഞു നിര്‍ത്തി മാരകായുധം കൊണ്ട് മര്‍ദിച്ചപ്പോള്‍ വലത് പുരികത്തിനു മുകളില്‍ എല്ലു പൊട്ടി ഗുരുതര പരിക്കേറ്റു. ഇയാള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

എ.എസ്.ഐ സലിംകുമാര്‍, െ്രെഡവര്‍ എസ്.സി.പി.ഓ ലബ്‌നസ്, സി.പി.ഒമാരായ അനിത്ത്, ഡോണിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   18-Jul-2025

5grqbd


LATEST NEWS

  • വെള്ളാര്‍മല സ്‌കൂളിന് പുതിയ കെട്ടിടം: മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു
  • സമഗ്രതയാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന വികസന നയങ്ങളുടെ സവിശേഷത: മുഖ്യമന്ത്രി പിണറായി വിജയന്‍;വെളളമുണ്ട വാരാമ്പറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡ് ഉദ്ഘാടനം ചെയ്തു
  • ടൗണ്‍ഷിപ്പ് ലോക മാതൃക: പി.പി സുനീര്‍ എം.പി
  • കൃഷി, പരിസ്ഥിതി സൗഹൃദ ബജറ്റുമായി തരിയോട് ഗ്രാമപഞ്ചായത്ത്
  • തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി
  • മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരുപയോഗിച്ച് അഴിമതി ശ്രമമെന്ന് പരാതി; സര്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം
  • ജലസേചന പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്നു: മന്ത്രി ഒ.ആര്‍ കേളു
  • ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌ക്കൂളിന് മൂന്ന് കോടിയുടെ ക്ലാസ് മുറികള്‍ നാളെ കൈമാറും
  • തുരങ്കപാത; പാറ തുരക്കല്‍ വികസനത്തിലെ നാഴികക്കല്ല്: സിപിഐഎം
  • തുരങ്കപാത; പാറ തുരക്കല്‍ വികസനത്തിലെ നാഴികക്കല്ല്: സിപിഐഎം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show