ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ

കല്‍പ്പറ്റ: വാഹന അപകടത്തില്‍ പരിക്കേറ്റ ആളില്‍ നിന്ന് പണം വാങ്ങി കേസ് അട്ടിമറിക്കാന്‍ എംഎല്‍എ ഓഫീസ് സഹായിച്ചെന്ന വാദം പച്ചക്കള്ളമെന്ന് ടി. സിദ്ധീഖ് എംഎല്‍എ. ഈ കേസുമായി എംഎല്‍എ ഓഫീസിന് യാതൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാന്‍ ഭയമില്ലെന്ന് മാത്രമല്ല സ്വാഗതം ചെയ്യുകയും ചെയ്യുന്നു. എംഎല്‍എ എന്ന രീതിയില്‍ എംഎല്‍എക്ക് ഒരു ഗണ്‍മാനാണുള്ളത് അത് പി പി ഷരീഫാണ്. പ്രസ്തുത കേസില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തി എംഎല്‍എയുടെ ഗണ്‍മാനായി പ്രവര്‍ത്തിച്ചത് 2022 ല്‍ കേവലം അഞ്ചുമാസം മാത്രമാണ്. ആരോപണ വിധേയമായ വാഹനാപകട കേസ് ഉയര്‍ന്നുവന്ന സമയത്ത് എംഎല്‍എയുമായോ, എംഎല്‍എ ഓഫീസുമായോ ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ല. ആ കാലയളവില്‍ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പില്‍ ജീവനക്കാരനാണ് അദ്ദേഹമെന്നും ടി. സിദ്ധീഖ് എംഎല്‍എ.
നാട്ടില്‍ നടക്കുന്ന ഉള്ളതും, ഇല്ലാത്തതുമായ വിഷയങ്ങളുമായി എംഎല്‍എ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നാണ് ശക്തമായ അഭിപ്രായം.
ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും, കേരളം ലഹരിയുടെ താവളമായി മാറുമ്പോള്‍ നിസംഗതയോടെ നിന്ന സര്‍ക്കാരിനെതിരെയും, ലഹരി മാഫിയക്കെതിരെയും നിയമസഭക്ക് അകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിച്ച് എംഎല്‍എ എന്ന രീതിയില്‍ മുന്നോട്ടു പോകുന്നത് പൊതുസമൂഹത്തിന് കൃത്യമായിട്ട് അറിയാം.
പരാമര്‍ശിക്കപ്പെട്ട വിഷയത്തില്‍ എംഎല്‍എ ഓഫീസില്‍നിന്ന് ഏതെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥനെയോ, അന്വേഷണ ഉദ്യോഗസ്ഥരയോ ബന്ധപ്പെട്ടിട്ടില്ല. മനപ്പൂര്‍വം എംഎല്‍എ ഓഫീസിനെ കളങ്കപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും എംഎല്‍എ പറഞ്ഞു.
ഥീൗ ലെിേ


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍