വയനാട് ജില്ലയില്‍ കൂടുതല്‍ മഴ എടവകയില്‍

വയനാട് ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് എടവകയില്‍. ജൂണ്‍ 24 ന് രാവിലെ 8 മുതല്‍ ജൂണ്‍ 25 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരമാണ് എടവക ഗ്രാമപഞ്ചായത്തിലെ എടവക വില്ലജ് ഓഫീസ് പ്രദേശത്ത് കൂടുതല്‍ മഴ ലഭിച്ചത്. 24 മണിക്കൂറില്‍ 146 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. പുല്‍പള്ളി ഗ്രാമപഞ്ചായത്തിലെ പുല്‍പ്പള്ളിയാണ് കുറവ് മഴ. 11 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.