OPEN NEWSER

Thursday 26. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കരുത്: വയനാട് ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ

  • Kalpetta
25 Jun 2025

കല്‍പ്പറ്റ: മാധ്യമങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന് ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയും ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകളും സര്‍ക്കാറും ജില്ലാ ഭരണകൂടവും നടത്തുന്നുണ്ട്. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് ജില്ലയിയുടെ ടൂറിസം മേഖലയേയും വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിക്കും. മഴയുടെ അളവ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും  രേഖപ്പെടുത്തുന്നുണ്ട്. ഡാമുകളിലേയും നദികളിലേയും ജലനിരപ്പ് കൃത്യമായി വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും അപ്പപ്പോള്‍ നല്‍കുന്നുണ്ട്. ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മുന്നറിയിപ്പുകളും ഇന്‍ഫര്‍മേഷന്‍ വകുപ്പ് മുഖേന നല്‍കും. ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുന്ന  ഉദ്യോഗസ്ഥരെ അക്രമിക്കുകയോ കയ്യേറ്റം ചെയ്യുകയോ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്റ്റര്‍ അറിയിച്ചു


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ജില്ലയിലെ 300 റോഡുകള്‍ക്ക് അംഗീകാരം ലഭിച്ചു: പ്രിയങ്ക ഗാന്ധി എം.പി
  • വയനാട് ജില്ലയില്‍ കൂടുതല്‍ മഴ എടവകയില്‍
  • മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കരുത്: വയനാട് ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ
  • മുണ്ടക്കൈ മേഖലയിലും ചൂരല്‍മലയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാര്‍
  • നോ ഗോ സോണില്‍' പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്; പുതിയ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരണമില്ല
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ; കര്‍ശന നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്; 6 മാസത്തിനുള്ളില്‍ 689 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു; മദ്യലഹരിയില്‍ വാഹ
  • രേഖകളില്ലാതെ കടത്തുകയായിരുന്ന 1750000 രൂപ പിടികൂടി
  • രേഖകളില്ലാതെ കടത്തുകയായിരുന്ന 1750000 രൂപ പിടികൂടി
  • മിന്നല്‍ ബസ്സിലെ ഡ്രൈവറിനെതിരെ പരാതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show