മിന്നല്‍ ബസ്സിലെ ഡ്രൈവറിനെതിരെ പരാതി

മാനന്തവാടി: മിന്നല്‍ ബസ്സിലെ ഡ്രൈവര്‍ യാത്രികരായ സ്ത്രീയോടും, പെണ്‍കുട്ടിയോടും അപമര്യാദയായി പെരുമാറിയതായി പരാതി. തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് മാനന്തവാടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മിന്നല്‍ ബസ്സിലെ െ്രെഡവറാണ് കല്‍പ്പറ്റയില്‍ വെച്ച് തൃശ്ശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരോട് മോശം ഭാഷയില്‍ പെരുമാറിയതായി ആരോപിക്കുന്നത്. 7 മണിക്ക് മാനന്തവാടിയില്‍ നിന്നും പുറപ്പെടേണ്ട ബസ്സ് യാത്രികരെത്തുന്നതിന് മുമ്പേ 6.57 ന് പുറപ്പെടുകയും, ഇതേ സമയം ബസ് സ്റ്റാന്‍ഡില്‍ എത്തിയ യാത്രികരെ വിളിച്ച് കണ്ടക്ടര്‍ കല്‍പ്പറ്റയില്‍ എത്താന്‍ ആവിശ്യപെടുകയുമായിരുന്നു. എന്നാല്‍ താന്നിക്കലില്‍ വെച്ച് മിന്നല്‍ ബസ്സിനെ മറികടന്ന് കൈകാണിച്ചപ്പോള്‍ ബസ് നിര്‍ത്തിയില്ല. കല്‍പ്പറ്റയിലെത്തി വിഷയം സംസാരിക്കുന്നതിനിടയിലാണ് െ്രെഡവര്‍ മോശം രീതിയില്‍ സംസാരിച്ചതായി ആരോപിക്കുന്നത്. വിഷയത്തില്‍ വീഡിയോ സഹിതം ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതേ ബസ് ഡ്രൈവര്‍ മറ്റൊരു വ്യക്തിയുമായി തര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.