ധനസഹായം ലഭിച്ചവര്‍ ദുരന്ത പ്രദേശത്തെ സ്വന്തം വീടുകളില്‍ താമസിക്കാന്‍ പാടില്ല
മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ പട്ടികയിലെ ഗുണഭോക്താക്കളില്‍ ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്ന് വെച്ച് 15 ലക്ഷം രൂപ സ്വീകരിച്ചവര്‍ ദുരന്തമേഖലയിലെ അവരുടെ വീടുകളില്‍ താമസിക്കാന്‍ പാടുള്ളതല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ടൗണ്‍ഷിപ്പില്‍ വീടോ 15 ലക്ഷം രൂപയോ ലഭിച്ചു കഴിഞ്ഞവര്‍ അവരുടെ വീടുകളില്‍ നിന്നും ഉപയോഗ യോഗ്യമായ ജനല്‍, വാതില്‍, മറ്റ് വസ്തുക്കള്‍ എന്നിവ സ്വയം പൊളിച്ചു മാറ്റുകയും വില്ലേജ് ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ഉണ്ട്. കഴിഞ്ഞ ദിവസമാണ് ടൗണ്‍ഷിപ്പില്‍ വീട് വേണ്ട, പണം മതിയെന്ന് സത്യവാങ്മൂലം നല്‍കിയ 104 പേര്‍ക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തത്. ഇപ്രകാരം ആകെ 16,05,00,000 രൂപ വിതരണം ചെയ്തു. ഇവര്‍ക്ക് ജൂണ്‍, ജൂലൈ മാസങ്ങളിലെ കൂടി വീട്ടുവാടകയും അനുവദിക്കും.