OPEN NEWSER

Saturday 21. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതി; വയനാട് ജില്ലാ തല ഉദ്ഘാടനം മന്ത്രി ഒ.ആര്‍. കേളു നിര്‍വ്വഹിച്ചു

  • Mananthavadi
20 Jun 2025

മാനന്തവാടി: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൂടെയുണ്ട് കരുത്തേകാന്‍പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ആറാട്ടുത്തറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ  പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു നിര്‍വ്വഹിച്ചു.വ ിദ്യാര്‍ത്ഥികളുടെ ശാരീരിക മാനസിക സാമൂഹ്യ ആരോഗ്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  കൗമാരപ്രായക്കാരായ  വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുക എന്നതും  അധ്യാപക  രക്ഷാകര്‍തൃ ശാക്തീകരണവുമാണ്  പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മാനസിക സുസ്ഥിതി സമൂഹത്തിന് മുതല്‍ക്കൂട്ട്, കൗമാര പെരുമാറ്റങ്ങളിലെ  അപകടസാധ്യതകളും സംരക്ഷണ  ഘടകങ്ങളും , വാഹന ഉപയോഗം അറിയേണ്ടതും പാലിക്കേണ്ടതും,വ്യക്തി ശുചിത്വവും പരിസര ശുചിത്വവും, ജീവിതമാണെന്റെ ലഹരി, നിയമം എന്നിങ്ങനെ ആറ്  മേഖലകളില്‍  പരിശീലനം ലഭിച്ച അധ്യാപകര്‍ മുഴുവന്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും 
പരിശീലനം ലഭിച്ച അധ്യാപകര്‍   വിദ്യാലയങ്ങളിലെ മറ്റ് അധ്യാപകര്‍ക്കും , രക്ഷിതാക്കള്‍ക്കും ,വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്സുകള്‍ നല്‍കും. 

മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍ സുനില്‍കുമാര്‍ ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍  എം. കെ. ഷിവി , കരിയര്‍ ഗൈഡന്‍സ്  ജില്ലാ കോഡിനേറ്റര്‍   കെ.ബി. സിമില്‍, പ്രിന്‍സിപ്പാള്‍ ഡോ. പി. ശിവപ്രസാദ് ,പി.ടി.എ പ്രസിഡണ്ട് പി. എല്‍ രാജീവ്, സൗഹൃദ കോഡിനേറ്റര്‍ സിന്ധു ജോസഫ്,കരിയര്‍ ഗൈഡ് സി . നൗഷാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   21-Jun-2025

9zfah4


   21-Jun-2025

wbecgl


LATEST NEWS

  • ഉന്നത വിദ്യാഭ്യാസം : റൂസ ഗവ.മോഡല്‍ ഡിഗ്രി കോളെജില്‍ അഞ്ച് വിഷയങ്ങള്‍ക്ക് അംഗീകാരം
  • പോക്‌സോ കേസിലെ പ്രതിക്ക് 14 വര്‍ഷം തടവും 30000 രൂപ പിഴയും
  • പോക്‌സോ കേസിലെ പ്രതിക്ക് 14 വര്‍ഷം തടവും 30000 രൂപ പിഴയും
  • ധനസഹായം ലഭിച്ചവര്‍ ദുരന്ത പ്രദേശത്തെ സ്വന്തം വീടുകളില്‍ താമസിക്കാന്‍ പാടില്ല
  • വയനാട് തുരങ്ക പാത ഉപേക്ഷിച്ച് ആശുപത്രികള്‍ പണിയണം: പോരാട്ടം
  • കാവ് ക്ലിക്ക്‌സ്: ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു
  • വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ്: വീട് തെരഞ്ഞെടുക്കാത്ത 104 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു; ആകെ വിതരണം ചെയ്തത് 16. 05 കോടി
  • ഗോത്രമേഖലയിലെ വനിതകളുടെ ശാക്തീകരണം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ. ആര്‍ കേളു; എസ്‌സിഎസ് ടി കോര്‍പ്പറേഷന്‍ സബ് ഓഫീസ് മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്തു
  • കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതി; വയനാട് ജില്ലാ തല ഉദ്ഘാടനം മന്ത്രി ഒ.ആര്‍. കേളു നിര്‍വ്വഹിച്ചു
  • വിദ്യാര്‍ത്ഥികള്‍ വായനശീലം വളര്‍ത്തിയെടുക്കണം: വയനാട് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show