OPEN NEWSER

Friday 26. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സങ്കീര്‍ണമായ രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ വിജയകരമാക്കി ലിയോ മെട്രോ ആശുപത്രി.

  • Kalpetta
14 Jun 2025

കല്‍പ്പറ്റ: സങ്കീര്‍ണ്ണമായ രണ്ട് പീഡിയാട്രിക് ഹൃദയ ശസ്ത്ര ക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായി കല്‍പ്പറ്റ ലിയോ മെട്രോ കാര്‍ഡിയാക് സെന്റര്‍ അധികൃതര്‍ അറിയിച്ചു.ഗൂഢലൂരില്‍ നിന്നുള്ള 8 മാസം പ്രായമുള്ള കുഞ്ഞിന്റെ (PDA) 2 വലിയ രക്തകുഴലുകളില്‍ ഉള്ള ദ്വാരം  അടക്കല്‍,
കണിയാമ്പറയില്‍ നിന്നുള്ള ഒരു വയസുള്ള കുഞ്ഞിന്റെ (VSD) ഹ്യദയത്തിന്റെ താഴെ ഭാഗത്തുള്ള രണ്ട്  അറകള്‍ക്കിടയിലുള്ള ദ്വാരം അടക്കല്‍ എന്നിയവയാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. 3.50 ലക്ഷം മുതല്‍ 4 ലക്ഷം വരെ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് വെറും അമ്പതിനായിരം രൂപ മാത്രമേ രക്ഷിതാക്കളില്‍ നിന്നുംഈടാക്കിട്ടുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പീഡിയാട്രിക് ഇന്റെര്‍വെന്‍ഷനല്‍ കാര്‍ഡിയയോളോജിസ്‌റ് ഡോ. മുഹമ്മദ് കമറണ്‍, സീനിയര്‍ കാര്‍ഡിയോളോജിസ്റ്റുകളായഡോ.ബൈജുസ്, ഡോ.ജ്യോതിഷ് വിജയ്, അനസ്തറ്റിസ്റ്റായ ഡോ .ശ്രീഹര്‍ഷാ എന്നിവര്‍ ആണ് നേതൃത്വം നല്‍കിയതെന്ന് ലിയോ ഹോസ്പിറ്റല്‍ ലിയോ മെട്രോ കാര്‍ഡിയാക് സെന്റര്‍ ഹെഡ് അഡ്മിനിസ്‌ട്രേഷന്‍ ടിപിവി രവീന്ദ്രന്‍  പറഞ്ഞു. രണ്ട്   കുഞ്ഞുങ്ങളും സുഖം പ്രാപിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.

സാധാരണ ഹൃദയത്തിന്റെ വലത്തെ മേലെ അറയില്‍ നിന്ന് (ഏട്രിയം) ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന പള്‍മനറി ആര്‍ട്ടറിയും ഇടത്തെ കീഴേ അറയില്‍ നിന്ന് (വെന്‍ട്രിക്കിള്‍ ) പുറപ്പെടുന്ന അയോര്‍ട്ട യുമായി ബന്ധിപ്പിക്കുന്ന പി ഡി എ ( പേറ്റന്‍ട് ഡക്ടസ്സ് ആര്‍ട്ടീരിയോസസ്സ് ) ജനിക്കുമ്പോള്‍ തന്നെ അടഞ്ഞുപോകാറുണ്ട്  വളരെ അപൂര്‍വം കുട്ടികള്‍ക്ക് ഇത് അടഞ്ഞുപോകാറില്ല .         പണ്ടൊക്കെ നെഞ്ചു കീറിയുള്ള ഓപ്പറേഷനായിരുന്നു ചെയ്യാറുള്ളത്. 
       പുതിയ സാങ്കേതിക വിദ്യ പ്രകാരം  ജനറല്‍ അനസ്തീഷ്യയില്‍ തുടയില്‍ ചെറിയ ഒരു ഇന്‍സിഷ്യനില്‍ കൂടി കത്തീറ്റര്‍ ഇന്‍സര്‍ട്ട് ചെയ്ത് ദ്വാരം അടക്കുന്ന രീതിയാണ് ലിയോ മെട്രൊ കാത്ത് ലാബില്‍ ഡോക്ടര്‍ കംറാന്‍ ചെയ്തത് . വയനാട്ടില്‍ ആദ്യമായാണ് ഇത് ചെയ്തതെന്നത് പ്രത്യേകതയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ടമഷമ്യമി

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show