OPEN NEWSER

Wednesday 13. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു യാത്രക്കാര്‍ക്ക് പരിക്ക്

  • Mananthavadi
12 Jun 2025

കാട്ടിക്കുളം: കാട്ടിക്കുളം തിരുനെല്ലി റോഡില്‍ പോലീസ് എയ്ഡ് പോസ്റ്റ് കഴിഞ്ഞ്  ഒന്നാം മൈലിന്  സമീപം സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. മുപ്പതോളം പേരെ ഇതുവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവരുടെ ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. മൂന്നോളം പേര്‍ക്ക് കുറച്ച് സാരമായ പരിക്കുണ്ടെന്നും എന്നാല്‍ ആരെയും റഫര്‍ ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന ആദ്യ വിവരങ്ങള്‍. നിസാര പരിക്കേറ്റ ചിലര്‍ കാട്ടിക്കുളത്തെ ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. തിരുനെല്ലി ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങിയ രാമനാട്ടുകര സ്വദേശികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും , തിരുനെല്ലിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   21-Jun-2025

06bzd4


   21-Jun-2025

bku9ow


   20-Jun-2025

8dcda0


LATEST NEWS

  • ക്യൂ നിന്ന് മടുക്കേണ്ട: സ്മാര്‍ട്ടായി വയനാട്ടിലെ ഒ.പികള്‍
  • കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ഡി പി സി തീരുമാനം
  • വാഴയ്ക്ക് ഫംഗസ് ബാധ ആയിരത്തിലധികം നേന്ത്രവാഴകള്‍ നശിച്ചു;നഷ്ടപരിഹാരം ലഭിക്കാത്തത് ഇരുട്ടടിയെന്ന് കര്‍ഷകര്‍
  • കൂട്ടബലാത്സംഗ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.
  • നായ്ക്കട്ടിയില്‍ കൃഷിനാശം വരുത്തുന്ന കാട്ടാനകളെ തുരത്താന്‍ 'ഓപ്പറേഷന്‍' ആരംഭിച്ചു; കുങ്കിയാനകളും രംഗത്ത്
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • വേനല്‍ മഴ ശക്തമാകുന്നു; ഇന്നും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show