OPEN NEWSER

Saturday 25. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞതായി സൂചന;സംഭവവുമായി ബന്ധപ്പെട്ട് മകനടക്കമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു

  • Mananthavadi
16 Nov 2017

 തോണിച്ചാല്‍ പയിങ്ങാട്ടിരിയില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന തമിഴ്നാട് ഉസിലാംപെട്ടി സ്വദേശി ആശൈകണ്ണന്‍ (48) ന്റെതാണ് മൃതദേഹമെന്ന് ഭാര്യ മണിമേഖല തിരിച്ചറിഞ്ഞതായി സൂചന. ഇന്ന് മാനന്തവാടി ഡിവൈഎസ്പി യുടെ സാന്നിധ്യത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് സൂചനയുള്ളത്.കഴിഞ്ഞദിവസം ഉച്ചയോടെ പയിങ്ങാട്ടിരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് പ്രാഥമിക പരിശോധനനടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.തമിഴ്നാട്ടില്‍ നിന്നും ആറ് വര്‍ഷം മുമ്പ് തോണിച്ചാലിലെത്തി വാടകയ്ക്ക് താമസി്ച്ചുവരികയായിരുന്ന  മണിമേഖലയെന്ന സ്ത്രീയുടെ ഭര്‍്തതാവ് ആശൈ കണ്ണനാണ് മരിച്ചതെന്നാണ് സൂചനകള്‍.

കഴിഞ്ഞ നവമിക്ക് ശേഷം ഇയ്യാളെ കാണ്മാനില്ലായിരുന്നൂവെന്ന് പരിസരവാസികള്‍ പറഞ്ഞു. മണിമേഖല മക്കള്‍ സുന്ദരപാണ്ഡി, ജയപാണ്ഡി, അരുണ്‍ പാണ്ഡി എന്നിവരോടൊപ്പമാണ് താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷമായി പയിങ്ങാട്ടിരിയിലെ സുലൈമാന്‍ കോര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്. ഭാര്യയും മക്കളുമായി അകന്ന് കഴിഞ്ഞുവന്നിരുന്ന ആശൈകണ്ണന്‍ ഇടയ്ക്ക് മാത്രമാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്കെല്ലാം ഇയ്യാള്‍ പൊതുവെ അപരചിതനായിരുന്നു. ഇയ്യാളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് ജാഗ്രത പുലര്‍ത്തുകയാണ്. കൊലപാതകമാണെന്ന് ഏകദേശം വ്യക്തമായിട്ടുണ്ടെങ്കിലും പോ്സ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്ത് വന്നാലെ കൊലപാതകം ഔദ്യോഗികമായി സ്ഥിരീകരിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.  സംഭവവുമായി ബന്ധപ്പെട്ട് ആശൈകണ്ണന്റെ മകനെയും സുഹൃത്തിനേയും പോലീസ് ചോദ്യം ചെയ്തുവരുന്നതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നുംതന്നെ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

<

മൃതദേഹം ഏകദേശം ഒരുമീറ്ററോളം ആഴത്തിലാണ് കാണപ്പെട്ടത്. വളരെ കൃത്യമായി തയ്യാറാക്കിയ കുഴിയിലാണ് മൃതദേഹം മൂടിയിരുന്നത്. തുണിയാല്‍മൂടപ്പെട്ടനിലയില്‍ ദേഹത്ത് ചെങ്കല്ലുകള്‍ കയറ്റിവെച്ച അവസ്ഥയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. കുഴിക്കുള്ളില്‍ നിന്നും ഒരു പൈപ്പിന്റെ കഷണവും, മദ്യകുപ്പിയും കണ്ടെത്തിയിരുന്നു. 

 ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്‍ അസോസിയേറ്റ് പ്രൊഫസര്‍ സുജിത്ത് ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് മൃതദേഹ പരിശോധന നടത്തിയത്. വയനാടിന്റെ ചുമതല വഹിക്കുന്ന കോഴിക്കോട് സയന്റിഫിക് ഓഫീസര്‍ വി വിനീത്, വിരലടയാള വിദഗ്ധരായ കെവി സുനീഷ്, നിയാദ്, സുരേഷ്, സൂരജ് കുമാര്‍, മാനന്തവാടി തഹസില്‍ദാര്‍ എന്‍ഐ ഷാജു, ഡപ്യൂട്ടി തഹസില്‍ദാര്‍ എംജെ അഗസ്റ്റിന്‍, നല്ലൂര്‍നാട് വില്ലേജ് ഓഫീസര്‍ കെഎസ് ജയരാജ്, മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ, കല്‍പ്പറ്റ എഎസ്പി ചൈത്ര തെരേസ ജോണ്‍, മാനന്തവാടി സിഐ പികെ മണി, വിവിധ സ്റ്റേഷനുകളിലെ എസ്ഐമാര്‍,അഡിഷണല്‍ എസ്ഐമാര്‍.ജുനിയര്‍എസ്ഐമാര്‍,പ്രോബോഷന്‍ എസ്ഐമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം പരിശോധിച്ചത്. പരിശോധനസമയത്ത് ജനപ്രതിനിധകളടക്കം അഞ്ച് തദ്ധേശവാസികളേയും പോലീസ് നടപടി ക്രമങ്ങളില്‍ ഭാഗവാക്കാക്കി.നാളെ ഉച്ചയോടെ സംഭവത്തിന്റെ നിചസ്ഥിതി പോലീസ് ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




johnansaz   19-Apr-2022

http://imrdsoacha.gov.co/silvitra-120mg-qrms


LATEST NEWS

  • സംസ്ഥാന സ്‌കൂള്‍ കായികമേള; വനിതാ ക്രിക്കറ്റില്‍ വയനാട് ചാമ്പ്യന്‍മാര്‍
  • ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷന്‍ 2031 കരട് നയരേഖ
  • രാജ്യത്തെ ഏറ്റവും കഠിനമായ തവാങ്ങ് മാരത്തണിലും കരുത്ത് തെളിയിച്ച് വയനാട്ടുകാര്‍
  • വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയയാളെ രാജസ്ഥാനില്‍ നിന്നും പൊക്കി വയനാട് പോലീസ്
  • വയനാട് ജില്ല അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനം നടത്തി മന്ത്രി ഒ.ആര്‍ കേളു
  • കര്‍ണ്ണാടകയില്‍ വാഹനാപകടം: 2 വയനാട്ടുകാര്‍ മരണപ്പെട്ടു
  • കര്‍ണ്ണാടകയില്‍ വാഹനാപകടം: 2 വയനാട്ടുകാര്‍ മരണപ്പെട്ടു
  • വിഷന്‍ 2031: സംസ്ഥാനതല സെമിനാര്‍ നാളെ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ജാഗ്രതാ സമിതികളുടെ ഇടപെടല്‍ കാര്യക്ഷമമാക്കണം: അഡ്വ.പി.കുഞ്ഞായിഷ
  • പരിശോധനാ വിവരം മുന്‍കൂട്ടി അറിയിക്കാന്‍ കൈക്കൂലി വാങ്ങി; ആര്‍ടിഒ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം തടവ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show