നെല്ല് സംഭരിക്കാത്ത സപ്ലൈകോയുടെ നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലിയിലെ കര്‍ഷകരുടെ നെല്ല് സംഭരിക്കാത്ത സപ്ലൈകോയുടെ നടപടിയില്‍ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.പെരിക്കല്ലൂര്‍, വരവൂര്‍, മൂന്നുപാലം പ്രദേശത്ത് 1500 ക്വിന്റെല്‍ നെല്ലാണ് കര്‍ഷകര്‍ കൊയ്തു മെതിച്ചു സൂക്ഷിച്ചു വച്ചിരിക്കുന്നത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയുമായി എഗ്രിമെന്റ് ഉണ്ടെങ്കിലും ശേഖരിച്ചു വച്ചിരിക്കുന്ന നെല്ല് സംഭരിക്കാന്‍ സപ്ലൈകോ തയ്യാറാകുന്നില്ല. ഈ പ്രദേശങ്ങളില്‍ അതിതീവ്ര മഴയും പെയ്യുന്നതിനാല്‍ നെല്‍ കര്‍ഷകര്‍ അതീവ ദുരിതത്തിലാണ്. ബാങ്കുകളില്‍ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്തും പണയം വെച്ചും കൃഷി ഇറക്കിയ നെല്‍ കര്‍ഷകരുടെ വൈക്കോലടക്കം മഴയില്‍ നശിച്ചു പോയിരിക്കുകകയാണ്. ഈ സാഹചര്യത്തില്‍ പോലും കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കാത്ത സപ്ലൈകോയുടെ നടപടി പ്രതിഷേധാര്‍ഹമാണ്.നെല്‍ കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ നെല്ല് സംഭരണത്തിന് സര്‍ക്കാര്‍തലത്തില്‍ നടപടി ഉണ്ടാകണമെന്നും കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷിനോ തോമസ് കടുപ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ അഡ്വ പിഡി സജി, എന്‍ യു ഉലഹന്നാന്‍, ബീന ജോസ്, മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍ കാവില്‍,
ശിവരാമന്‍ പാറക്കുഴി, ജോസ് നെല്ലേടം, ജോസ് കണ്ടംതുരുത്തി, സണ്ണി മണ്ഡപത്തില്‍, സി കെ ജോര്‍ജ്,ജോയ് വാഴയില്‍, മാത്യു ഉണ്ണിയപ്പള്ളി, ജോര്‍ജുകുട്ടി എടപ്പാട്ട്, മനോജ് കടുപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍