OPEN NEWSER

Monday 02. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജൂണ്‍ 2ന് സ്‌കൂളുകള്‍ തുറക്കാന്‍ എല്ലാം സജ്ജം; വയനാട് ജില്ലാതല പ്രവേശനോത്സവം കല്‍പ്പറ്റ ജിവിഎച്ച്എസ്എസില്‍

  • Kalpetta
31 May 2025

കല്‍പ്പറ്റ: ജൂണ്‍ രണ്ടിന് സ്‌കൂളുകള്‍ തുറക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പൂര്‍ണ സജ്ജം. പുതിയ അധ്യയന വര്‍ഷത്തിന്റെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം എല്ലാ സ്‌കൂളുകളിലും തല്‍സമയം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. അതിനുശേഷം  സ്‌കൂള്‍തല, ജില്ലാതല പ്രവേശനോത്സവം നടത്തും. രാവിലെ 9.30ന് കല്‍പ്പറ്റ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം പട്ടികജാതി  പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് വിദ്യാഭ്യാസ ഓഫീസറുടെ സഹായത്തോടെ ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും നല്‍കുന്ന നടപടിക്രമം ഇതിനോടകം പൂര്‍ത്തിയായി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്‌കൂളിലാണ് സൂക്ഷിക്കേണ്ടത്.  പുതുതായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. 

സ്‌കൂള്‍ പരിസരങ്ങള്‍ വൃത്തിയാക്കി അപകടകരമായ സാഹചര്യങ്ങള്‍ ഇല്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്.  
സ്‌കൂളുകളില്‍ സുരക്ഷിതവും പ്രചോദനപരവുമായ പഠനാന്തരീക്ഷം,  പഠനാനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തില്‍ പഠനവിഭവങ്ങള്‍ ഒരുക്കല്‍, അടിസ്ഥാന സൗകര്യമൊരുക്കല്‍, ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേക പരിഗണന, അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവ  പൊതുവിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. 

വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കായി സ്‌കൂളുകളില്‍ വാഹനപാര്‍ക്കിങ് സൗകര്യം ഉറപ്പാക്കുക,  സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ പരിശോധന നടത്തി നിരോധിച്ച വസ്തുക്കള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക, ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനായി  ജനജാഗ്രത സമിതി രൂപീകരിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചു.

സ്‌കൂള്‍ ബസില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്‌നസ് മുതലായവ മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലേ എന്ന പരിശോധന കഴിഞ്ഞു. 
വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി  പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷന്‍ അധികാരികളില്‍ നിന്നും സ്‌കൂളുകള്‍  ക്ലിയറന്‍സ് വാങ്ങി  കഴിഞ്ഞു.

പട്ടികവര്‍ഗ വിഭാഗത്തിലെ  വിദ്യാര്‍ത്ഥികളെ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ വിദ്യാവാഹിനി പദ്ധതി സ്‌കൂള്‍ തുറക്കുന്നത് മുതല്‍ സജീവമാകും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാനന്തവാടിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം ; വയോധികന്റെ കാല്‍ കടിച്ചുകീറി
  • വിദ്യാര്‍ത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക ലക്ഷ്യമെന്ന് മന്ത്രി ഒ. ആര്‍ കേളു
  • വിദ്യാര്‍ത്ഥികള്‍ ഉപരിപഠന സാധ്യതകള്‍ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആര്‍ കേളു
  • സുഗന്ധഗിരി ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം പ്രവൃത്തി വേഗത്തിലാക്കണം: മന്ത്രി ഒ ആര്‍ കേളു; പണി ഒക്ടോബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യുഎല്‍സിസിഎസ്
  • സ്‌കൂട്ടര്‍ മോഷണം; ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂട്ടര്‍ കണ്ടെത്തി മേപ്പാടി പോലീസ് ;പോലീസിനെ പ്രകീര്‍ത്തിച്ച് സ്‌കൂട്ടര്‍ ഉടമ
  • വയനാട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാം
  • രാസ ലഹരിയുമായി യുവാവ് അറസ്റ്റില്‍
  • എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍
  • സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു
  • വയനാട് ജില്ലയിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 194 പേര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show